ചികിത്സയിലിരിക്കെ അജ്ഞാതൻ മരിച്ചു

പാലക്കാട്:
ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 160 സെന്റീമീറ്റർ ഉയരം. മെലിഞ്ഞ ശരീരം. വെളുത്തനിറം. വെള്ളയിൽ നീലവരകളോട് കൂടിയ ഷർട്ടും വെള്ളമുണ്ടുമാണ് വേഷം. ഏകദേശം 63 വയസ് പ്രായം തോന്നിക്കുന്ന അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ 28ന് ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ആളെ തിരിച്ചറിയുന്നവർ ടൗൺ നോർത്ത് പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 04912502375, 9497987147, 9497980633