ഉഴവു കൂലി കുറയ്ക്കരുത്; അയിലൂർ മണ്ഡലം കോൺഗ്രസ്

 നെന്മാറ : നെൽ കർഷകർക്ക് ത്രിതല പഞ്ചായത്തുകളിലൂടെ വർഷങ്ങളായി നൽകിവരുന്ന അർഹതപ്പെട്ട ഉഴവു കൂലി ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയിലൂർ പഞ്ചായത്ത് വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞവർഷം വരെ സർക്കാർ നിർദേശം ഹെക്ടർ ഒന്നിന് 17000 രൂപ നൽകണമെന്നാണ് നിർദ്ദേശം.…

കാറ്റിലും മഴയിലും മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു 

നെന്മാറ : നെന്മാറ- ഒലിപ്പാറ റോഡിൽ പട്ടുക്കാട്ടിൽ മരം പൊതുമരാമത്ത് റോഡിലേക്ക് കടപുഴങ്ങി വീണു. റോഡിന് കുറുകെ വീണതിനാൽ ഒരു മണിക്കൂറോളം നെന്മാറ ഒലിപ്പാറ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് റോഡരികിലെ കൂറ്റൻ മരം…

കെജിഒ എഫ് സ്ഥാപകദിനാഘോഷം ആഗസ്റ്റ് പത്തിന്

പാലക്കാട്: കെജിഒഎഫ് സ്ഥാപക ദിനാഘോഷം ഓഗസ്റ്റ് പത്തിന് ലക്കിടി പോളി ഗാർഡൻ അനാഥമന്ദിരത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പോളിഗാഡിലെ അനാഥരായ അന്തേവാസികളെ സന്ദർശിച്ച് അവരോടൊപ്പം ഒരു ദിവസം ചെലവഴിക്കുമെന്ന് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. അന്നേദിവസം രാവിലെ താലൂക്ക് കേന്ദ്രങ്ങളിൽ കൊടിമരം…

ബാങ്ക് അക്കൗണ്ട് ക്യാമ്പയിൻ നടത്തുന്നു

നെന്മാറ : ബാങ്കിംഗ് സേവനങ്ങളും ഡിജിറ്റൽ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ക്ഷേമ പെൻഷൻ ഉൾപ്പെടെ വിവിധ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും  ബാങ്ക് ശാഖയിൽ  അക്കൗണ്ട് ഇല്ലാത്തവർക്കായി കയറാടി കാനറാ ബാങ്കും, എ. ഐ. വൈ. എഫ്. അയിലൂർ മേഖലകമ്മിറ്റിയും ചേർന്ന് ആഗസ്റ്റ്…

ഗാന്ധിദർശൻ വേദി ക്വിറ്റ് ഇന്ത്യാ അനുസ്മരണം നടത്തി

പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, പാലക്കാട് നിയോജക മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ അനുസ്മരണം ജില്ലാതലപരിപാടി നടത്തി. ഇന്ത്യയെ കോളനിയാക്കി ചൂഷണം ചെയ്ത ബ്രിട്ടീഷുകാർക്ക്ഭാവിയിൽ ഇത് തുടരാനാവില്ലെന്ന് ബോധ്യമായത് ക്വിറ്റ് ഇന്ത്യാ സമരത്തോടുകൂടിയായിരുന്നു.ഇന്ത്യ ഭരിക്കാനെത്തിയ ബ്രിട്ടനോട് രാജ്യം വിട്ടുപോകാനുള്ള ഗാന്ധിജിയുടെ…

ആസാദി കാ അമൃത് മഹോത്സവ് – ജില്ലയിലെ നെയ്ത്തുകാരെ ആദരിച്ചു

പാലക്കാട്‌:രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി കൈത്തറി മേഖലയിൽ സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 75 നെയ്ത്തുകാരിൽ ഉൾപ്പടെ ജില്ലയിലെ നെയ്ത്തുകാരെ ആദരിച്ചു. മണപ്പാടം നാരായണ യു.പി. സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പി. സുമോദ് എം.എൽ.എ ഉദ്ഘാടനം…

ആദിവാസി കലകളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം: സൗഹൃദം ദേശീയ വേദി

–പി.വി.സഹദേവൻ —പാലക്കാട്: ആത്മാവിന്റെ കലയായ ആദിവാസി കലകളെ ശാശ്വതമായി സംരക്ഷിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. ആദിവാസി കലകളെ അസ്തമനത്തിൽ നിന്നും രക്ഷിക്കാൻ ഈ കലകളെ സ്കൂൾ കലോൽസവത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് 22 വർഷം തികയുന്നു. പാലക്കാട് നടന്ന…

സൈനികൻ്റെ മൃതദേഹം സംസ്കരിച്ചു

ആലപ്പുഴ: ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള റോഡ് നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച സൈനികന്‍ ബി. ബിജുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴയിലെ വസതിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വിമാനമാര്‍ഗം എത്തിച്ച മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ…

എൻ.ഡി.ആർ.എഫ് ഉം പങ്കാളിയാവും

ആലപ്പുഴ: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയും (എന്‍.ഡി.ആര്‍.എഫ്) പങ്കാളികളാകും. തമിഴ്നാട് ആരക്കോണം എന്‍.ഡി.ആര്‍.എഫ്. ഫോര്‍ത്ത് ബെറ്റാലിയനിലെ 21 പേരടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് സബ് ഇന്‍സ്പെക്ടര്‍മാരായ ദീപക് ചില്ലര്‍, എ. ജഗന്നാഥന്‍ എന്നിവരാണ്.രാവിലെ കളക്ടറേറ്റില്‍ എത്തിയ…

ഓ. കൃഷ്ണൻ അനുസ്മരണം

തൃത്താല:കെ എസ് എസ് പി എ തൃത്താല നിയോജമണ്ഡലം കമ്മിറ്റി ഒ കൃഷ്ണൻ അനുസ്മരണവും എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനസദസ്സും സംഘടിപ്പിച്ചു. കെ പി സി സി നിർവാഹകസമിതി അംഗം സി വി…