നെന്മാറ: തികച്ചും വ്യത്യസ്ഥമായ ഓണാഘോഷ പരിപാടിയാണ് നെന്മാറ കേന്ദ്രീകരിച്ച് സാമൂഹ്യ സേവന രംഗത്ത് കഴിഞ്ഞ ഏഴു വർഷമായി പ്രവർത്തിച്ചു വരുന്ന മനസ്സിൻ്റെ നന്മ എന്ന കൂട്ടായ്മ ചെ യ ത്. ഓണക്കളികളും, സദ്യയും മറ്റു ആഘോങ്ങളും കൊണ്ടാടുമ്പോൾ സഹജീവികൾ ക്ക് ഒത്തിരി കരുണ കാട്ടികൊണ്ടാണ് ഈ കൂട്ടായ്മ ഓണാഘോഷം നടത്തിയത്.
ഓണാഘോഷത്തിൻ്റെ ഭാഗമായി ഓണക്കിറ്റ്, ഓണക്കോടി, ഡയാലിസിസ് കിറ്റുകൾ എന്നിവ വിതരണം ചെയ്തു. . നെന്മാറ പാർക്ക് മൈതാനിയിൽ ഓണമേള നടത്തുകയും ചെയ്തു . നെന്മാറ നിയോജകമണ്ഡലം എംഎൽഎ .കെ .ബാബു ചടങ്ങ് ഉത്ഘാടനം ചെയ്തു. മനസിൻ്റെ നന്മ രക്ഷാധികാരി ജയപ്രസാദ് എംപി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും കൊല്ലങ്കോട് ഏരിയ കമ്മിറ്റി സെക്രട്ടറിയും ആയ . കെ പ്രേമൻ ഓണ മേള ഉത്ഘാടനം ചെയ്തു. ആലത്തൂർ ഡിവൈഎസ്പി . അശോകൻ ആർ. , ഓണ കിറ്റ് വിതരണ ഉത്ഘാടനം ചെയ്തു . നെന്മാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രകാശൻ ഓണക്കോടി വിതരണം ഉത്ഘാടനം ചെയ്തു, റോൾ ബോൾ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് ടീം ക്യാപ്റ്റൻ . ഉജ്ജ്വൽ എസ് ,കേരള ബാങ്ക് മാനേജർ രാജേന്ദ്രൻ കെ , ബ്ലഡ് ഗ്രൂപ്പ് നെന്മാറ അംഗങ്ങൾ രാജേഷ് ആർ , അജീഷ് കെ . നൃത്തം അവതരിപ്പിച്ച അശ്വതി എന്നിവരെ വേദിയിൽ ആദരിച്ചു.
അയിലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വിഘ്നേഷ് ,നെന്മാറ സി എച്ച് സി സൂപ്രണ്ട് ഡോ ഹസീന , ഡോ സൗമ്യ സരിൻ . സി.കെ.മുരളീധരൻ, ദിനേഷ് വാസുദേവ് എന്നിവർ പ്രസംഗിച്ചു എം പി മധുസൂദനൻ മാസ്റ്റർ നന്ദി പറഞ്ഞു.