പാലക്കാട്: ആനച്ചിറ കോളനിയിൽ പാലക്കാട് നഗരസഭ 2.90 ലക്ഷം ചിലവിട്ട് നവീകരിച്ച കുടിവെള്ള പദ്ധതി നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് നാടിന് സമർപ്പിച്ചു .ദശാബ്ദങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പ്ലൈൻ പൂർണമായും തുരുമ്പെടുത് ദ്രവിച്ചു പോവുകയും ആനചിറയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാവുകയും ചെയ്ത സാഹചര്യത്തിൽ റിക്കാർഡ് സമയം കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയത്. 50 വീടുകൾക്ക് സൗജന്യ റീ ക ണക്ഷനും, മൂന്ന് വീടുകൾക്ക് സൗജന്യ കണക്ഷനും നൽകി. വാർഡ് കൗൺസിലർ ശശികുമാർ. എം അധ്യക്ഷത വഹിച്ച യോഗം ഇ.കൃഷ്ണദാസ് ഉദ്ഘടനം ചെയ്തു. എ ഡി എസ് സെക്രട്ടറി ബിനു കണ്ണൻ സ്വാഗതവും അർച്ചന നന്ദി യും പറഞ്ഞു. വാർഡ് വികസന സമിതി അംഗങ്ങൾ ആയ ആനച്ചിറകണ്ണൻ, ശബരിഗിരി എന്നിവർ ആശംസകളർപ്പിച്ചു.