സൗഹൃദവേദി ഓണം ഒത്തുചേരൽ വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

പാലക്കാട് : നാടിനും നാളേക്കും വേണ്ടി എല്ലാവരും ഒന്നിക്കേണ്ട സന്ദർഭമാണിതെന്നും അനൈക്യം മാറ്റി വെച്ച് സാമൂഹിക പുരോഗതിക്ക് വേണ്ടി എല്ലാവരും ഐക്യപ്പെടണമെന്നും രണ്ടു പതിറ്റാണ്ടുകാലത്തെ സൗഹൃദവേദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും വി.കെ.ശ്രീകണ്ഠൻഎം.പി പറഞ്ഞു.

പാലക്കാട് ഫൈൻ സെന്ററിൽ സൗഹൃദവേദി സംഘടിപ്പിച്ച ഓണം ഒത്തുചേരൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പ്രഫ.ശ്രീമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു.

സ്ത്യുത്യർഹമായ സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് നേടിയ ഡി.വൈ.എസ്.പി വി.കെ. രാജു , മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ ഇൻസ്പെക്ടർ ഓഫ് പോലീസ് ഷിജു എബ്രഹാം എന്നിവരെ പരിപാടിയിൽ ആദരിച്ചു. അഡ്വ.പ്രേംനാഥ്, വി.എസ്.മുഹമ്മദ് കാസിം, വേണു ജി.നായർ, ഡോ.തോമസ്, എഞ്ചി. എൻ.സി. ഫാറൂഖ്, അഖിലേഷ് കുമാർ, എം.സുലൈമാൻ, എസ്.കെ.മേനോൻ, കെ.എ.അബ്ദുസ്സലാം, പ്രേമദാസ്, സിദ്ധീഖ് മാഷ് , പ്രഫ. അബൂബക്കർ, അഡ്വ. രാജേഷ്, അഡ്വ. ഫായിക് സെയ്ത് , ഇ ടി മുരളീധരൻ, വിക്ടോറിയ വിൻസെന്റ്, എസ് കെ മേനോൻ തുടങ്ങി സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകളർപ്പിച്ചു.

സൗഹൃദവേദി ജനറൽ കൺവിനർ അഡ്വ. മാത്യു തോമസ്‌ സ്വാഗതവും കൺവീനർ അഡ്വ. ഗിരീഷ് നൊച്ചുള്ളി നന്ദിയും പറഞ്ഞു.