മന്ത്രി അഡ്വ എം.ബി രാജേഷിന് ചാലിശേരിയിലെ ആദ്യ സ്വീകരണം യാക്കോബായ സുറിയാനി പള്ളിയിൽ

കുന്ദംകുളം:ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിയ തദ്ദേശ – എകെസെസ് വകുപ്പ് മന്ത്രി അഡ്വ എം.ബി.രാജേഷിന് സ്വീകരണം നൽകി .

ചൊവാഴ്ച സത്യപ്രതിജ്ഞ ചെയ്ത ശേഷം ചാലിശേരി പഞ്ചായത്തിലെത്തിയ മന്ത്രിക്ക് ലഭിച്ച ആദ്യ സ്വീകരണമായിരുന്നു പള്ളിയിലേത്. ബുധനാഴ്ച ഉച്ചക്ക് സുറിയാനി ചാപ്പലിലെത്തിയ മന്ത്രിയെ വികാരി ഫാ. റെജികൂഴിക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവർ ചേർന്ന് പൂക്കൾ നൽകി സ്വീകരിച്ചു. ബുധൻ , വ്യാഴം ദിവസങ്ങളിൽ നടക്കുന്ന ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് ആശംസകൾ അറിയിക്കാനാണ് മന്ത്രി ചാപ്പലിൽ എത്തിയത്. പെരുന്നാൾ ഒരുക്കങ്ങളെല്ലാം വിശ്വാസികളോട് ചോദിച്ചറിഞ്ഞു ചായ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം എല്ലാവർക്കും പെരുന്നാളിന്റേയും ഓണത്തിന്റേയും ആശംസകൾ അറിയിച്ചാണ് മടങ്ങിയത്.
ഇടവക വിശ്വാസികളും നാട്ടുകാരും സ്വീകരണത്തിൽ പങ്കെടുത്തു.

ചടങ്ങിൽ വികാരി ഫാ.റെജികൂഴിക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , പഞ്ചായത്തംഗങ്ങളായ ആനി വിനു , രജീഷ് പി.എ , കെ.എ പ്രയാൺ , തമ്പി കൊള്ളന്നൂർ എന്നിവർ സംസാരിച്ചു.