തലയിലൊരു കാലുമായി കോഴിക്കുഞ്ഞ്

മലമ്പുഴ കടുക്കാം കുന്നം വരണി ചെറു കുളങ്ങര അരവിന്ദാക്ഷൻ്റെ വീട്ടിൽ വിരിഞ്ഞ കോഴിക്കുഞ്ഞു്.സംഭവമറിഞ്ഞു ഒട്ടേറെ പേർ കാണാൻ വരുന്നതായി അരവിന്ദാക്ഷൻ പറഞ്ഞു. ഫോട്ടോ: കണ്ണൻ’.

പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ അക്ഷരോൽസവം

അഗളി : അട്ടപ്പാടി ശ്രീ പുതൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അക്ഷരോൽസവത്തിന്റെ ഭാഗമായി ബുധനാഴ്ച വിജയദശമി നാളിൽ പ്രഭാതത്തിൽ വിശേഷാൽ അഭിഷേക പൂജയും വിദ്യാരംഭവും സരസ്വതി പൂജയും നടന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പ്രസാദ വിതരണവും നടന്നു. വിദ്യാരംഭത്തിനായി എത്തിയ…

കുറ്റവാളികളെ ശിക്ഷിക്കുന്നതു വരെ നിയമ പരമായി പോരാടും: രഞ്ജിത്ത്

പാലക്കാട്: തങ്കം ആശുപത്രിയിൽ വെച്ച് ഐശ്വര്യയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണെന്ന് ഐശ്വര്യയുടെ ഭർത്താവ്  എം രഞ്ജിത്ത് . അനാസ്ഥ കാണിച്ച ഡോക്ടർമാരെ സംരക്ഷിക്കുന്ന ഐ എം എനിലപാട് തിരുത്തണം. കുറ്റവാളികളായ ഡോക്ടർമാരുടെ…

ഇന്ന് വിജയദശമി

പാലക്കാട്: വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകൾ സംഘടിപ്പിച്ച എഴുത്തിന് ഇരുത്തൽ പരിപാടിയിലുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യ അക്ഷരം കുറിച്ചു . ഗുരുക്കന്മാർ കുരുന്നുകളുടെ ചൂണ്ടുവിരൽ പിടിച്ച് താലത്തിലെ അരിയിൽ ഹരിശ്രീ ഗണപതായേ നമ : എന്ന്എഴുതിച്ചു. സ്വർണ്ണ മോതിരം കൊണ്ട്…

കഞ്ചാവുമായി ബസ് കണ്ടക്ടർ പിടിയിൽ

പാലക്കാട് : റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേൻജ് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടൻ തുള്ളിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ മകൻ…

കഞ്ചാവും ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

പാലക്കാട് : ഗാന്ധിജയന്തി ദിനത്തിൽ ടൗൺ സൗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 210 ഗ്രാം കഞ്ചാവും മൻഫോഴ്‌സ്‌, നൈട്രോസെപാം എന്നീ ഗുളികളുമായി യുവാവ് പിടിയിൽ. കൂറ്റനാട് തെക്കേവാവന്നൂർ ഷെമീർ (29) ആണ് പിടിയിലായത്. പിരിവുശാല ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ബൈക്കിൽ…

കാംകോ ടില്ലറുകൾ റെയിൽ മാർഗ്ഗം ആസ്സാമിലേക്കു വീണ്ടും കയറ്റി അയക്കുന്നു

കേരള അഗ്രോ മെഷിനറി കോർ പറേഷൻ (കാംകോ ) സ്ഥാപിതമായത് 1973ൽ ആണ് . കേരള കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 100% കേരള ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഒരു കോർപ്പറേഷൻ ആണ് കാംകോ. പ്രധാനമായും ഉത്പാദിപ്പിക്കുന്നത് പവർ ടില്ലറുകളും പവർ റീപ്പർകളുമാണ്…

ബിരുദ ദാന ചടങ്ങ് നടന്നു.

ആലത്തൂർ: ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഗുരുകുലം ബി എഡ് കോളേജിന്റെ 16-) മത് ബിരുദദാന ചടങ്ങ് നടന്നു. 2020 – 22 അദ്ധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും, ഉപഹാരങ്ങളും നൽകിയ പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപനങ്ങളുടെ ഡയറക്ടറും, പ്രിൻസിപ്പാളുമായിരുന്ന റിട്ടയേർഡ് പ്രൊഫസർ…

അപകടകാരിയായ കടന്നൽ കൂട് നീക്കം ചെയ്തു

പട്ടാമ്പി: പൊതുജന സഞ്ചാരം കൂടുതലുള്ള സ്ഥലത്തെ ഭീമാകാരമായ കടന്നൽ കൂട് നീക്കം ചെയ്തു. മുതുതല പഞ്ചായത്ത് ആപ്പീസിന്റെ തൊട്ടടുത്ത് താമസിക്കുന്ന . പുളിയാംകുന്നത്ത് രവി എന്നയാളുടെ വീട്ടിന്റെ പിറകു വശത്തുള്ള മരത്തിന് മുകളിൽ കുരുമുളക് വള്ളികൾക്ക് ഇടയിൽ ആണ് കടന്നലുകൾ കൂട്…

വർണ്ണമഴ 2022

പാലക്കാട്: ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിലെ ചിത്രരചന അഭിരുചി വളർത്തുന്നതിനും സമഗ്ര വെൽനെസ്സ് എജുക്കേഷൻ സൊസൈറ്റി എം.എ.അക്കാദമിയിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരവും എഴുപത്തിനാലുകാരിയായ ചിത്രകാരി സരോജനിയമ്മയെ ആദരിക്കലും എം.എ.അക്കാദമി പ്രിൻസിപ്പാൾ ഡോ: നിവാസ് ബാബു ഉദ്ഘാടനം ചെയ്തു. സമഗ്ര വെൽനെസ് എജുക്കേഷൻ സൊസൈറ്റി…