അപകടകാരിയായ കടന്നൽ കൂട് നീക്കം ചെയ്തു

പട്ടാമ്പി: പൊതുജന സഞ്ചാരം കൂടുതലുള്ള സ്ഥലത്തെ ഭീമാകാരമായ കടന്നൽ കൂട് നീക്കം ചെയ്തു. മുതുതല പഞ്ചായത്ത് ആപ്പീസിന്റെ തൊട്ടടുത്ത് താമസിക്കുന്ന . പുളിയാംകുന്നത്ത് രവി എന്നയാളുടെ വീട്ടിന്റെ പിറകു വശത്തുള്ള മരത്തിന് മുകളിൽ കുരുമുളക് വള്ളികൾക്ക് ഇടയിൽ ആണ് കടന്നലുകൾ കൂട് കൂട്ടിയത്. എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചിരുന്ന വീട്ടുകാർ നാട്ടുകാരോട് വിവരം അറിയിക്കുകയും നാട്ടുകാർ പാമ്പ് പിടുത്തക്കാരനും കടന്നൽ കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്ധനുമായ കൈപ്പുറം അബ്ബാസിനെ വിളിച്ച് വരുത്തുകയും ചെയ്തു. അബ്ബാസെത്തി മരത്തിന് മുകളിലുള്ള കൂട് ഒഴിവാക്കി കൊടുക്കുകയും ചെയ്തു. ഈ ഈച്ചയുടെ കുത്തേറ്റാൽ മരണം വരെ സംഭവിക്കുന്നതുമാണ്.
പഞ്ചായത്തിലേക്കും മറ്റു ആവശ്യങ്ങൾക്കുമായി ധാരാളം ആളുകൾ എത്തുന്ന ഒരു സ്ഥലം കൂടിയാണിത്. പാനികടന്നൽ – കുമ്മായകടന്നൽ – കുമ്മക്കൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈച്ചയാണിത്.