പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ അക്ഷരോൽസവം

അഗളി : അട്ടപ്പാടി ശ്രീ പുതൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അക്ഷരോൽസവത്തിന്റെ ഭാഗമായി ബുധനാഴ്ച വിജയദശമി നാളിൽ പ്രഭാതത്തിൽ വിശേഷാൽ അഭിഷേക പൂജയും വിദ്യാരംഭവും സരസ്വതി പൂജയും നടന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പ്രസാദ വിതരണവും നടന്നു. വിദ്യാരംഭത്തിനായി എത്തിയ കുട്ടികൾക്ക് മഞ്ഞൾ കൊണ്ട് നാക്കിൽ ഹരിശ്രീ കുറിച്ച് അറിവിന്റെ വാതായനം തുറന്നു നൽകി. പൂവും മഞ്ഞൾ പൊടിയും വിതറി പൂജിച്ച പച്ചരിയിൽ കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം ഉൽസവ കാർമ്മികനും സാംസ്കാരിക പ്രവർത്തകനുമായ പി. വി. സഹദേവൻ വിദ്യാരംഭ ചടങ്ങിനും ക്ഷേത്രം പൂജാരി മണികണ്ഠൻ സരസ്വതി പൂജയ്ക്കും കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ. ധർമ്മരാജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗുരുരാജ്, ശബരി നാഥൻ എന്നിവർ നേതൃത്വം നൽകി