മാരക മയക്കുമരുന്നായ മെത്ത ആംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി  പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10ഗ്രാം മെത്ത ആംഫിറ്റമിനും ആയി മലപ്പുറം തിരൂർവളവന്നൂർ സ്വദേശി  കല്ല് മൊട്ടയ്ക്കൽ  വീട്ടിൽ സിദ്ദിഖ് മകൻ ഫാസിൽ (22 ) …

സാംസ്കാരിക പാഠശാലസംഘടിപ്പിച്ചു.

നെന്മാറ. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പാഠശാല സംഘടിപ്പിച്ചു. വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ വീട്ടുമുറ്റ സദസ്സുകൾ എന്ന സന്ദേശം ഉയർത്തിയാണ് സാംസ്കാരിക പാഠശാലകൾ ജില്ലാസെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു സി.എസ്. പ്രവീൺ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി…

വാഴപ്പള്ളിൽ പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (98) അന്തരിച്ചു

മലമ്പുഴ: വാഴപ്പള്ളിൽ പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (98) അന്തരിച്ചു.(കോട്ടയം പാമ്പാടി പങ്ങട ആലുങ്കൽ കുടുംബാംഗമാണ്).മക്കൾ: പരേതനായ മാത്യു, ജോസ്, ആലീസ്, സിസ്റ്റർ.റോസ് മേരി (ചാരിറ്റി സഭാ സമൂഹാംഗം, സെ. വിൻസൻ്റ് ഹോം കോഴിക്കോട്) ചാക്കോച്ചൻ, മേരി, തോമസ് വാഴപ്പള്ളിൽ (മലമ്പുഴ…

റോബിൻസൻ റോഡിൽ റോഡുപണി ആരംഭിച്ചു.

പാലക്കാട്: കുണ്ടും കുഴിയും നിറഞ്ഞു് നാശമായ റോബിൻസൻ റോഡിലെ ഏറ്റവും കൂടുതൽ മോശമായ ഭാഗം ഇൻ്റർലോക്ക് ചെയ്തു തുടങ്ങി.പ്രസ്സ് ക്ലബ്ബ് പരിസരത്താണ് പണി നടക്കുന്നത്. ജില്ലാശുപത്രിയിലേക്ക് മിഷ്യൻ സ്കൂൾ ഭാഗത്തു നിന്നും ഏറ്റവും എളുപ്പം വരാവുന്ന റോഡാണ് ഇത്. തകർത്ത് കിടക്കുന്നതിനാൽ…

ഡോ: രഘുനാഥ് പാറക്കലിൻ്റെ പുസതക പ്രകാശനം ഒക്ടോബർ 22 ന്

പാലക്കാട്: പ്രമുഖ മനശ്ശാസ്ത്രജ്ഞനും കോളമിസ്റ്റും ആയ ഡോ.പ്രൊഫ രഘുനാഥ് പാറക്കലിൻ്റെ രണ്ടാമത്തെ പുസ്തകമായ “എൻ്റെ ജീവിത കൗൺസിലിംഗ് അനുഭവങ്ങൾ” ഓക്ടോബർ 22 ന് കാലത്ത് 11 മണിക്ക് പത്തിരിപ്പാല സദനം ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശിതമാകുകയാണ്. കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ്…

തോട്ടം കാവൽക്കാരൻ ഷോക്കേറ്റ് മരിച്ച നിലയിൽ

മലമ്പുഴ: തോട്ടം കാവൽക്കാരൻ സൗരോർജ്ജ ഫെൻസിംങ് വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മലമ്പുഴ, ആനക്കല്ല്, കൊല്ലംകുന്നിലെ വാസു (44) ആണ് മരിച്ചത്. ഇയാൾ കൊല്ലം കുന്ന്, വേലാം പൊറ്റ ചെറുപുഴ പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തൊഴിലാളിയാണ്. ആനശല്യം…

ജില്ലയിൽ “ഓപ്പറേഷൻ സരൾരാസ്ത”: നാല്‌ റോഡുകളിൽ കുണ്ടുംകുഴിയും.

പാലക്കാട് : ‘ഓപ്പറേഷൻ സരൾരാസ്ത’യുടെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ പാലക്കാട്ട് നാലുറോഡുകളിൽ നടത്തിയ പരിശോധനയിൽ നാലിലും കുണ്ടുംകുഴിയും വിള്ളലുകളും കണ്ടെത്തി. അറ്റകുറ്റപ്പണികഴിഞ്ഞ് നിശ്ചിതകാലാവധി പൂർത്തിയാകുംമുമ്പുതന്നെ റോഡിൽ വിള്ളലുകളും കുഴികളും നിറഞ്ഞതായാണ് കണ്ടെത്തൽ.മാട്ടുമന്ത-അവിഞ്ഞിപ്പാടം-ശേഖരീപുരം എ.യു.പി. സ്കൂൾ റോഡ്, പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡ്, പട്ടാമ്പി-കുളപ്പുള്ളി…

തൽ സൈനിക് ക്യാമ്പിലേക്ക് പട്ടാമ്പിയിൽ നിന്ന് രണ്ട് എൻ സി സി കേഡറ്റുകൾ

വീരാവുണ്ണി മുളളത്ത് പട്ടാമ്പി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട എൻ സി സി കാഡറ്റുകളുടെ വിവിധ മൽസരങ്ങൾ നടക്കുന്ന തൽ സൈനിക് ക്യാമ്പിലേക്ക് പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ നിന്നും രണ്ട് പേർ. കാൽ നൂറ്റാണ്ടിന് ശേഷമാണ് പട്ടാമ്പി കോളേജിലെ…

കൊണ്ടോട്ടിയിൽ ബസ്സും ലോറിയു കൂട്ടി ഇടിച്ച് ബസ്സ്‌ മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

കൊണ്ടോട്ടി: കൊണ്ടോട്ടി – കോടങ്ങാട് കുന്നുംപുറം റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും, ലോറി ഡ്രൈവർക്കും നിസ്സാര പരിക്കുകളുണ്ട്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും…

ഷൊർണൂർ നഗരസഭയിൽ സാമ്പത്തികപ്രതിസന്ധി : ബസ്‌സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം രണ്ടാംഘട്ടവും അനിശ്ചിതത്വത്തിൽ

ഷൊർണൂർ : നഗരസഭയുടെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ബസ്‌സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം അനിശ്ചിതത്വത്തിലായി. ബസ്‌സ്റ്റാൻഡിന്റെ രണ്ട് ഭാഗങ്ങളിലായി നാലുനിലക്കെട്ടിടമാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി ചെലവഴിക്കേണ്ട തുക കണ്ടെത്താൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. പൂർത്തിയാക്കിയ ഒന്നാംഘട്ടത്തിലെ കടമുറികളും തുറന്നുകൊടുക്കാനായിട്ടില്ല. മാലിന്യസംസ്‌കരണ സംവിധാനമില്ലാത്തതാണ് പ്രശ്‌നം. മാർക്കറ്റിലെ ഒഴിപ്പിച്ച…