ഡോ: രഘുനാഥ് പാറക്കലിൻ്റെ പുസതക പ്രകാശനം ഒക്ടോബർ 22 ന്

പാലക്കാട്: പ്രമുഖ മനശ്ശാസ്ത്രജ്ഞനും കോളമിസ്റ്റും ആയ ഡോ.പ്രൊഫ രഘുനാഥ് പാറക്കലിൻ്റെ രണ്ടാമത്തെ പുസ്തകമായ “എൻ്റെ ജീവിത കൗൺസിലിംഗ് അനുഭവങ്ങൾ” ഓക്ടോബർ 22 ന് കാലത്ത് 11 മണിക്ക് പത്തിരിപ്പാല സദനം ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശിതമാകുകയാണ്. കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ് വൈശാഖൻ, സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗവും എഴുത്തുകാരനും ആയ ആലങ്കോട് ലീലാ കൃഷ്ണന് പ്രഥമ പ്രതി നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിക്കും. കാളിദാസ് പുതുമന മുഖ്യപ്രഭാഷണം നടത്തുo.
പ്രൊഫ.ലതാ നായർ(എഴുത്തുകാരി) . വിജയൻ.ടി.(അക്ഷരദീപം) . എൻ.ജി. ജ്വോൺസ്സൺ (ചിത്രകാരൻ) ഇ. എൻ. നാരായണൻ(കവി) . ശങ്കരനാരായണൻ ശംഭു (എഴുത്തുകാരൻ) ജോസ് ചാലയ്ക്കൽ.(പത്രപ്രവർത്തകൻ) . ഉഷാവർമ്മ (എഴുത്തുകാരി) വാസന്തി ഹരികുമാർ(ഗായിക) എന്നിവർ പങ്കെടുക്കും