പ്രതികരണം

ഭക്ഷ്യവിഷബാധ ഉണ്ടാകണം ഹോട്ടലിൽ പരിശോധന നടക്കാൻ പട്ടി കടിക്കണം നാട്ടിലെ പട്ടിയെ പിടിക്കാൻ വാഹനം അപകടം നടക്കണം അതിന്റെ ഫിറ്റ്നസ് പരിശോധിക്കാൻ ഹോസ്പിറ്റലിൽ രോഗി ചികിത്സ കിട്ടാതെ മരിക്കണം ഹോസ്പിറ്റലിൽ പരിശോധന നടക്കാൻ റോഡിൽ കുഴിയിൽ വീണ് മരിക്കണം റോഡ് പരിശോധന…

ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും നടത്തി

പട്ടാമ്പി : ഗവ.സ്കൃത കോളേജിലെ എൻ സി സി യൂനിറ്റ് ലഹരി വിരുദ്ധ പ്രാചാരണം നടത്തി. കോളജ് ജംഗ്ഷനിൽ നിന്നാരംഭിച്ച ബോധവൽക്കരണ റാലി പ്രിൻസിപ്പൽ ഡോ ജെ.സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും ഒരു തലമുറയുടെ തന്നെ അന്തകനായി മാറുകയാണെന്നും…

രാമനാഥപുരം എൻ എസ് എസ് കരയോഗം തെരഞ്ഞെടുപ്പ്

പാലക്കാട്:പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു, കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണവും 2022- 2025…

പ്ലാച്ചിമട സത്യഗ്രഹ പന്തലിൽ സ്വദേശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

പ്ലാച്ചിമട: പ്ലാച്ചിമട സത്യഗ്രഹ പന്തലിൽ സ്വദേശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പ്ലാച്ചിമട കൊക്കകോള സമരസമിതിയുടെയും സർവ്വോദയ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ സത്യഗ്രഹ പന്തലിൽ സ്വദേശി പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സത്യഗ്രഹ പന്തലിൽ സ്വദേശി പേപ്പർബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചു. ഗാന്ധിജി…

അന്തരിച്ചു

മലമ്പുഴ: ചെറാട് ഒഴക്കോട്ടിൽ വീട്ടിൽ കൃഷ്ണൻ മേസ്തിരി (99) അന്തരിച്ചു.ഭാര്യ: പരേതയായ ജാനകി. മക്കൾ: സുന്ദരൻ, ഷൺമുഖൻ, വേലായുധൻ, ശിവദാസൻ, പരേതനായ വിജയൻ.മരുമക്കൾ: രത്നകുമാരി, ബിന്ദു, ജിനി, ലത, പരേതയായ ശ്രീജ.

ഷെനിൻ മന്ദിരാട് എൻസിപി ജില്ലാ വൈസ് പ്രസിഡന്റ്‌

പാലക്കാട്: എൻസിപി സംസ്ഥാന പ്രസിഡന്റ്‌ ന്റെ അനുമതി യോടെ എൻസിപി ജില്ലാ പ്രസിഡന്റ്‌ എ. രാമസ്വാമി യുടെ കമ്മിറ്റി യിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ആയി ഷെനിൻ മന്ദിരാട്. കോൺഗ്രസ്‌ കുടുംബത്തിൽ ജനിച്ചു നാഷണൽ കോൺഗ്രസ്‌ ( ഇന്ദിര)യിലുടെ രാഷ്ട്രീയ ജീവിതത്തിൽ…

രായിരനെല്ലൂർ മലക്കയറ്റം 18 ന്

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: നാറാണത്ത് ഭ്രാന്തന്റെ സ്മരണകളുണർത്തി നടുവട്ടം രായിരനെല്ലൂർ മലകയറ്റം 18 ചൊവ്വാഴ്ച നടക്കും. മലകയറ്റത്തോടനുബന്ധിച്ചുളള ലക്ഷാർച്ചന മലമുകളിലെ ക്ഷേത്രത്തിൽ ദിവസങ്ങളായി നടന്നുവരുന്നു.കൊല്ലവർഷം തുലാം ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുക. കൊപ്പം വളാഞ്ചേരി റോഡിൽ ഒന്നാന്തിപടിയിൽ ഇറങ്ങി…

ചൂലന്നൂര്‍ മയില്‍ സങ്കേതം- ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരത്തിന് 80.12 ലക്ഷം അനുവദിച്ചുc

പാലക്കാട് : ജില്ലയിലെ ചൂലന്നൂര്‍ മയില്‍ സങ്കേതത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം നല്‍കാന്‍ 80,12,775 രൂപ അനുവദിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മയില്‍ സങ്കേതത്തിനായി 6.6 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുത്തത്. സെറ്റില്‍മെന്റ് ഓഫീസര്‍ കണക്കാക്കിയ…

ബ്രേക്ക് ഡൗൺ. (കവിത.)

അഞ്ചാലുംമൂട്ടിൽ നിന്നാഞ്ചാറുപേരന്ന-ങ്ങഞ്ചരവണ്ടിക്കു യാത്രയായി.അച്ചപ്പം വിൽക്കുന്ന അന്നമ്മയമ്മച്ചീം,പിന്നെയങ്ങഞ്ചാറു കച്ചോടക്കാരുമായ്.വേഗത്തിൽപോകുന്നകാലത്തെവണ്ടിയിൽഅണ്ണാച്ചിമാരുമുണ്ടമ്പലംകാണുവാൻ.കൂട്ടത്തോടേവരും പോകുന്ന വണ്ടിയിൽഏറെത്തിരക്കുള്ള കാലത്തെ വണ്ടിയിൽ.നീണ്ടകരക്കാരൻ നാണുവും, കൂടയിൽനാരങ്ങയുമായി ബസ്സിലങ്ങേറിനാൻ.തങ്കശ്ശേരിക്കാരൻ തങ്കപ്പനെന്നയാൾഞൊണ്ടിക്കൊണ്ടങ്ങിനെ ബസ്സിലേക്കേറിനാൻ.കൈയിലിരിക്കുന്ന ലോട്ടറി ടിക്കറ്റ്നീട്ടിക്കോണ്ടങ്ങിനെ വന്നൊരു നേരത്ത്.മൂന്നാലു കന്നാസിൽ പാലുമായ് വന്നെത്തിപുനലൂരുകാരനാം പാപ്പിയുമന്നേരം.ബസ്സിലോ ആളുകൾ കൂടുതൽ വന്നെത്തിനേരം വെളുത്തൊരു നേരത്തിതന്നേരം.മൂന്നാലു ചക്കയെ ചാക്കിൽനിറച്ചങ്ങ്ചാത്തന്നൂർകാരനാം…

നിർമ്മാണ സാമഗ്രഹികൾ നൽകി എഞ്ചിനിയറെ ഉപരോധിച്ചു

പാലക്കാട്:നഗരത്തിലെ റോഡുകളുടെ ശോച്യവസ്ഥ മുൻസിപ്പൽ എഞ്ചിനിയർക്ക്  നിർമ്മാണ സാമഗ്രികൾ നൽകി യൂത്ത് കോൺഗ്രസ്സിന്റെ ഉപരോധ സമരം. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ അനാസ്ഥയ്ക്കെതിരെയും ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരെയുമാണ്  യൂത്ത് കോണ്ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി നഗരസഭ എഞ്ചിനീയറെ ഉപരോധിച്ചു സമരം ചെയ്തത്. നഗരത്തിലെ…