ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും നടത്തി

പട്ടാമ്പി : ഗവ.സ്കൃത കോളേജിലെ എൻ സി സി യൂനിറ്റ് ലഹരി വിരുദ്ധ പ്രാചാരണം നടത്തി. കോളജ് ജംഗ്ഷനിൽ നിന്നാരംഭിച്ച ബോധവൽക്കരണ റാലി പ്രിൻസിപ്പൽ ഡോ ജെ.സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും ഒരു തലമുറയുടെ തന്നെ അന്തകനായി മാറുകയാണെന്നും ലഹരി പദാർത്ഥങ്ങളുടെ വ്യാപനവും വിൽപനയും തടയാൻ പൊതുജനങ്ങളുടെ കൂടി ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റാലിക്ക് ശേഷം നടന്ന ബോധവൽക്കരണ യോഗത്തിൽ പട്ടാമ്പി ജനമൈത്രീ ബീറ്റ് ഓഫീസർമാരായ പി.വിനീഷ്, വി. ആർ .രതീഷ് എന്നിവർ ക്ളാസെടുത്തു. കാഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു. എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു, നായിബ് സുബേദാർ ജയ്സിംഗ്,അണ്ടർ ഓഫീസർ മാരായ കെ.എം.അബ്ദുൽ ഹാഷിം, സി. മാധവ് , പി. അജ്മൽ ഹഖീം , കെ.ശ്രീലക്ഷ്മി, കെ എം വിഗ്നേശ്, എസ്. ദർശന, കെ.പി. രേഷ്മ എന്നിവർ സംസാരിച്ചു.