സേട്ട് സാഹിബ് എക്സലൻസി അവാർഡ്‌ അച്ചുതൻ മാസ്റ്റർക്ക്

എടത്തനാട്ടുകര: സാമൂഹ്യ പ്രവർത്തന – ഭിന്നശേഷിശാക്തീകരണ രംഗത്ത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അച്ചുതൻ മാസ്റ്റർ പനച്ചിക്കുത്തിന് സേട്ടു സാഹിബ് എക്സലൻസി പുരസ്കാരം ഏറ്റുവാങ്ങി.

കോഴിക്കോട് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ‘ഒരുമ’ സാംസ്കാരിക സമ്മേളനത്തിൽ പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ശ്രയേസ് കുമാർ തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ് അധ്യാപകനായ അച്ചുതൻ മാസ്റ്റർക്ക് അമേരിക്കയിലെ ബോസ്റ്റണിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര EVAWI(End Violence Against Women International) ൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫ്രൻസിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുമുണ്ട്.