ആദരം 2022 സംഘടിപ്പിച്ചു.

എസ് എസ് എൽ സി. പ്ലസ് ടു. പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കൂടല്ലൂർ പ്രതീക്ഷി കലാ സാംസ്കാരിക സംഘം വായനശാലയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് 2ന് ചൊവ്വാഴ്ച വൈകീട്ട് 4മണിക്ക് ആദരം 2022 എന്നപേരിൽ നടത്തപ്പെട്ട ഈ പരിപാടിയുടെ…

അറവുശാല നവീകരണം :: സാങ്കേതികത്വം മറികടക്കാന്‍ അനുമതി തേടി പാലക്കാട് നഗരസഭ

പാലക്കാട് നഗരസഭയുടെ അധീനതയിലുള്ള പുതുപ്പള്ളി തെരുവ് സ്ഥിതി ചെയ്യുന്ന അറവുശാല നിര്‍മ്മാണത്തിന് കിഫ്ബി ഫണ്ട് (Rs. 11.29 കോടി) അനുവദിച്ചു എങ്കിലും, വിവിധ സാങ്കേതികത്വം കാരണം നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കാത്ത വിഷയത്തെ സംബന്ധിച്ച് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. ഗോവിന്ദന്‍…

അനിയൻ ജേഷ്ഠനെ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി…

പാഞ്ചജന്യം പുരസ്കാര സമർപ്പണം 16 ന്

പാലക്കാട്: ചിറ്റൂർ പാഞ്ചജന്യം ലൈബ്രറി ഏർപ്പെടുത്തിയ ടി.വി. ശശി സ്മാരക പുരസ്കാര സമർപ്പണം ഓഗസ്റ്റ് 16 ന് ചിറ്റൂർ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പുരസ്കാര സമർപ്പണവും ടി.വി. ശശി സ്മാരക പ്രഭാഷണവും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ. സച്ചിതാനന്ദൻ…

സ്കൂളുകൾ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്ന പാലക്കാട്‌ സ്വദേശി അറസ്റ്റിൽ

പാലക്കാട്‌. ആർ.പി.എഫ് ഉം എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽസ് കോഡും സംയുക്തമായി  പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ  4. കിലോ. 200 ഗ്രാം കഞ്ചാവുമായി പാലക്കാട് ജില്ലയിൽ തച്ചമ്പാറ കാരാകുറുശ്ശി വാഴേമ്പുറം സ്വദേശി പാറശ്ശേരി വീട്ടിൽ ഹംസ മകൻ…

നിര്യാതയായി

പറളി : അനുഗ്രഹ നഗറിൽ ഭാർഗവി അമ്മ (92) അന്തരിച്ചു. പരേതനായ ചാമി എന്ന കണ്ണന്റെ ഭാര്യയാണ്.മക്കൾ: പരേതയായ രാധ, പ്രേമ, ഓമനമരുമക്കൾ: പരേതനായ ഷൺമുഖൻ, എം. സുരേന്ദ്രൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ ) ഭാഗ്യനാഥൻ (മണ്ണൂർ )

ജനതാദൾ എസ്സ് പാലക്കാട് ജില്ലാ കൗൺസിൽ യോഗം

പാലക്കാട്:ജനതാദൾ എസ്.പാലക്കാട് ജില്ലാ കൗൺസിൽ യോഗം ഗസാലയിൽപാർട്ടി അഖിലേന്ത്യ കമ്മിറ്റി അംഗവും കേരള വൈദ്യുതി വകുപ്പു മന്ത്രിയുമായ കെ.കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്യതു. ജില്ലാ പ്രസിഡന്റ . കെ.ആർ ഗോപിനാഥ് അദൃഷ്ത വഹിച്ചു..ടി.കെ.പത്മനാഭനുണ്ണി . ടി.കെ സുംബഹ്മണ്യൻ, റിക്ഷ പ്രേംകുമാർ .കെ.…

ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്

പാലക്കാട്: തമിഴ്നാട്  സർക്കാർ ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലാക്കുമ്പോൾ കേരള സർക്കാർ പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയൻ . ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലായാൽ  ചിറ്റൂർ നെമാറ മലമ്പുഴ നിയോജകമണ്ഡലങ്ങളിലെ കർഷകർ ദുരിതത്തിലാവുമെന്നും കെ.സി.…

ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി.

പാലക്കാട്: എലി പത്തായത്തിൽ കയറിയ അവസ്ഥയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് സംഭവിച്ചതെന്ന് കെ.എസ്.കെ.ടി.യു.സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ . ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാരുകളെ ഞെക്കി കൊല്ലുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും സി.ബി. ദേവ ദർശൻ , കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ…

നിര്യാതയായി

പല്ലശ്ശന : ഒഴുവുപാറ വേലത്തൻപറമ്പിൽ പരേതനായ വേലായുധൻ മകൾ പൊന്നുമണി (72) നിര്യാതയായി.  മകൻ: ബാബു മരുമകൾ: കാശി രജി സഹോദരങ്ങൾ: രുഗ്മിണി, പുഷ്പാമണി, ശ്യാമള, പരേതരായ ഓമന, പ്രഭാകരൻ