പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10ഗ്രാം മെത്ത ആംഫിറ്റമിനും ആയി മലപ്പുറം തിരൂർവളവന്നൂർ സ്വദേശി കല്ല് മൊട്ടയ്ക്കൽ വീട്ടിൽ സിദ്ദിഖ് മകൻ ഫാസിൽ (22 ) പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച് പിടിയിലായി.
. ബാംഗ്ലൂരിൽ നിന്ന് ഇന്റർസിറ്റി എക്സ്പ്രസിൽ പാലക്കാട് വന്നിറങ്ങി അവിടെനിന്ന് കോയമ്പത്തൂർ കണ്ണൂർ പാസഞ്ചറിൽ തിരൂരിലേക്ക് യാത്ര ചെയ്യുവാൻ നിൽക്കുമ്പോഴാണ് പിടികൂടിയത് പ്രതിയുടെ കൈവശത്തിൽ ഉണ്ടായിരുന്ന ബാഗിനുള്ളിൽ ആയിരുന്നു മെത്ത ആംഫിറ്റമിൻ ഒളിപ്പിച്ചു വ ച്ചിരുന്നത് ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊണ്ടുവന്ന് തിരൂരിൽ ഉള്ള സുഹൃത്തുക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതതാ ണെന്നാണ് പ്രതി വെളിപ്പെടുത്തിയത്. ആർപിഎഫ് സിഐ സൂരജ്.എസ്.കുമാറിന്റെ നേതൃത്വത്തിൽ. എക്സൈസ് ഇൻസ്പെക്ടർ. കെ. നിഷാന്ത് ആർ.പി.എഫ്. എ.എസ് ഐ മാരായ. സജി അഗസ്റ്റിൻ. കെ.സുനിൽകുമാർ പ്രവീൺ. കെ.എക്സൈസ് പ്രിവന്റ്റീവ് ഓഫീസർമാരായ. വേണുഗോപാൽ ദേവകുമാർ. വി.,ഡബ്ല്യം.സി .ഇ . ഒ. സീനത്ത് . ആർപിഎഫ് കോൺസ്റ്റബിൾ അനിൽകുമാർ. കെ. വനിതാ കോൺസ്റ്റബിൾ മാരായ.വീണാ ഗണേഷ്. അശ്വതി ജി,. എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്