നെന്മാറ: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നെന്മാറ പുളിക്കൽതറ ഫ്രണ്ട്സ് സ്പോർട്ട്സ് & ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ, അന്തർദേശീയ താരങ്ങളേയും, ഗ്രാമീണ മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം മലയാള…
പുതിയ മോഡൽ കൊയ്ത്തു മെതി യന്ത്രം പാടത്തിറക്കി
നെന്മാറ: ചേറുതാഴ്ച കൂടിയ നെൽപ്പാടങ്ങളിലും ഉയരം കൂടിയ വരമ്പുകയറുന്നതിനും 50 മിനിട്ടുകൊണ്ട് ഒരു ഏക്കർ നെൽപ്പാടം കൊയ്ത് മെതിക്കാൻ കഴിയുന്ന വേഗത കൂടിയ കൊയ്ത്തു മെതിയന്ത്രമാണ് പുതുതായി പാടത്തിറക്കിയത്. നിലവിലെ മറ്റു യന്ത്രങ്ങളിൽ ഒരു ഏക്കർ കൊയ്തു തീർക്കുന്നതിന് ഒരു മണിക്കൂർ…
ഒന്നാം വിളയ്ക്കും വൈക്കോൽ സംഭരിച്ചു തുടങ്ങി
നെന്മാറ: മഴ കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാം വിള കൊയ്ത് ഒഴിഞ്ഞ വെള്ളമില്ലാത്ത പാടശേഖരങ്ങളിൽ നിന്ന് കർഷകർ വൈക്കോൽ സംഭരിക്കുന്നു. ഒന്നാം വിള കൊയ്ത പാടശേഖരങ്ങളിൽ വെള്ളമില്ലാത്തതും തുടർച്ചയായി രണ്ടുദിവസത്തോളം വെയിൽ കിട്ടിയതും പെട്ടെന്ന് വൈക്കോൽ ഉണങ്ങി കിട്ടിയതിനാൽ ട്രാക്ടറിൽ ഘടിപ്പിച്ച് വൈക്കോൽ…
ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറി
നെന്മാറ: ആറു വയസ്സുകാരി ബ്ലഡ് കാൻസർ ബാധിതയായ ശ്രിപ്രിയക്ക് കെഎസ്‌യു നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുകയായ 102350 രൂപ ഷാഫിപറമ്പിൽ എംഎൽഎ കുടുംബത്തിന് കൈമാറി. നെന്മാറ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ…
പെൺ കുട്ടികൾ എവിടെ പോകുന്നു : ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനം
ടി ഷാഹുൽ ഹമീദ് – കുട്ടികൾ വരദാനമാണ് രാജ്യത്തിന്റെ ഭാവി ഭാഗഥേയം നിശ്ചയിക്കുന്നത് കുട്ടികളാണ് .കുടുംബബന്ധങ്ങളുടെ ഇഴയടുപ്പുകളാണ് നമ്മുടെ പെൺകുട്ടികൾ,സവിശേഷമായ ഗുണവിശേഷങ്ങളും പ്രത്യേകതകളുമുള്ള അമൂല്യ സമ്പത്താണ് പെൺകുട്ടികൾ ,പെൺകുട്ടികൾക്ക് മാത്രമായി അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി യുനോസ്കോയുടെ…
മഴ; വിള കൊയ്തെടുത്ത കർഷകർ ദുരിതത്തിൽ
ജോജി തോമസ് നെന്മാറ: അപ്രതീക്ഷിതമായി പെയ്ത മഴ നെല്ല് കൊയ്ത കർഷകർ നെല്ലുണക്കാൻ ബുദ്ധിമുട്ടുന്നു. ഒന്നാം വിള കൊയ്ത്ത് ആരംഭിച്ച പാടങ്ങളിലെ നെല്ല് സപ്ലൈകോയുടെ സംഭരണ തിയതിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതും കർഷകരെ ഏറെ വലിച്ചിരിക്കുകയാണ്. ലഭ്യമായ സ്ഥലങ്ങളിലും കളപ്പുരകളിലും പരിമിതമായ തൊഴിലാളികളെ…
ലഹരി വിരുദ്ധ പരിപാടി കെട്ടുകാഴ്ചയായതായി പരാതി
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: തൃത്താല നിയോജകമണ്ഡലതല ലഹരിവിരുദ്ധപ്രവർത്തനത്തിന്റെ ഉദ്ഘാടനം മേഴത്തൂർ ഗവർമെന്റ് ഹൈയർ സെക്കണ്ടറി സ്കൂളിൽ നടക്കുമ്പോൾ ആരാലും ശ്രദ്ധിക്കപെടാതെ പ്രമുഖ ലഹരി വിരുദ്ധ പ്രവർത്തകനും സംസ്ഥാനത്തെ മികച്ച ലഹരി വിരുദ്ധ പ്രവർത്തത്തിന് എൻ പി മന്മഥൻ സ്മാരക പുരസ്കാര ജേതാവുമായ…
കോടികള്‍ മുടക്കി നിര്‍മിച്ച റോഡിൽ ദിവസങ്ങള്‍ക്കകം ഗര്‍ത്തം
തിരുവനന്തപുരം: കോടികള്‍ മുടക്കി നിര്‍മിച്ച റോഡ് ദിവസങ്ങള്‍ക്കകം തന്നെ ഗര്‍ത്തം രൂപപ്പെട്ട് അപകട കെണിയായി മാറി. കാട്ടാക്കട കള്ളിക്കാട് റോഡില്‍ വീരണകാവ് ഏഴാമൂഴി പാലത്തിനു സമീപം ഇപ്പോള്‍ ഒരു വശം ഇടിഞ്ഞു താഴ്ന്നു വലിയ ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്. ഇതിനുള്ളില്‍ ഒരാള്‍ക്ക്…
വി.ആർ. നോയൽ രാജിന് ആദരം
കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതിയുടെ രജത ജൂബിലി ആദരപുരസ്കാരം വി.ആർ. നോയൽ രാജിന് ബെന്നി ബെഹ്നാൻ എം.പി. സമർപ്പിച്ചു. കെ.വി. അനന്തൻ, സിപ്പി പള്ളിപ്പുറം, പ്രൊഫ.എസ്.ശിവദാസ്, ജോസഫ് പനക്കൽ,മുരളീധരൻ ആനാപ്പുഴ, ബക്കർ മേത്തല,രാമചന്ദ്രൻ പുററുമാനൂർ എന്നിവർ സംബന്ധിച്ചു.
അത്യാധുനിക കാർഷിക യന്ത്രങ്ങൾ ട്രയൽ റൺ നടത്തി
-വീരാവുണ്ണി മുളളത്ത്- പട്ടാമ്പി: നവീന കാർഷിക യന്ത്രങ്ങൾ ട്രയൽ റൺ നടത്തി. അഖിലേന്ത്യ സംയോജിത കാർഷിക ഗവേഷണ പദ്ധതി പ്രകാരം കാർഷിക യന്ത്രോപകരണ വിഭാഗം, കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജ്, കപൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുമരനെല്ലൂർ പാടശേഖരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന…
