ഡയാലിസിസ് സെൻററും ഐ സി യു.യൂണിറ്റും ഉദ്ഘാടനം ചെയ്തു.

ഫോട്ടോ,വാർത്ത : രാജേഷ് മംഗലം ആലത്തൂർ: ആലത്തൂർ താലൂക്കാസ്ഥാന ആശുപത്രിയിൽ സജ്ജീകരിച്ച ഡയാലിസിസ് സെന്ററിന്റെയും, ഐ സി യു യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി.വീണാ ജോർജ്ജ് നിർവ്വഹിച്ചു.കെ.ടി. പ്രസേന്നൻ എം എൽ എ, പി.പി.സുമോദ് എം എൽ എ, ജില്ല…

മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

പാലക്കാട്:മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ -ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുമിറ്റക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ ഒ.പി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 30 ലക്ഷം…

ജില്ലാശുപത്രിയിലെ പ്രസവാനന്തരവാർഡിൽ ചുടുവെള്ളം ലഭ്യമാക്കണം

പാലക്കാട്: ജില്ല ആശുപത്രിയിലെ പ്രസവാനന്തര വാർഡിൽ ചുടുവെള്ളം കിട്ടാതെ പ്രസവിച്ച അമ്മമാരും കൂട്ടു ഇരുപ്പുക്കാരും ബുദ്ധിമുട്ടുന്നതായി പരാതി.പ്രസവിച്ചവർക്ക് കൂടുതലും ചുടുവെള്ളം ആവശ്യമായിരിക്കെ അധികൃതർ ശ്രദ്ധിക്കാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നു. ഒരു ബക്കറ്റ് വെള്ളം ഇരുപത്തിയഞ്ചു രൂപ കൊടുത്ത് പുറമേ നിന്നും വാങ്ങി കൊണ്ട്…

എൻ.ഡി.ആർ.എഫ് ഉം പങ്കാളിയാവും

ആലപ്പുഴ: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയും (എന്‍.ഡി.ആര്‍.എഫ്) പങ്കാളികളാകും. തമിഴ്നാട് ആരക്കോണം എന്‍.ഡി.ആര്‍.എഫ്. ഫോര്‍ത്ത് ബെറ്റാലിയനിലെ 21 പേരടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് സബ് ഇന്‍സ്പെക്ടര്‍മാരായ ദീപക് ചില്ലര്‍, എ. ജഗന്നാഥന്‍ എന്നിവരാണ്.രാവിലെ കളക്ടറേറ്റില്‍ എത്തിയ…

പട്ടാമ്പി മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം – മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു

ഓങ്ങല്ലൂർ: പഞ്ചായത്തിലെ മരുതുരിൽ പ്രവർത്തിച്ചു വരുന്ന മൃഗാശുപത്രിയെ പോളിക്ലിനിനിക്ക് ആക്കി ഉയർത്തുന്ന കാര്യം പരിഗണനയിൽ ആണെന്നു ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി അറിയിച്ചു. റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി മൃഗാശുപത്രിയുടെ അനുബന്ധ സൗകര്യങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചിരുന്നു.…

അഞ്ചു കാൽ നടയാത്രക്കാർക്കും അഞ്ചുതെരുവുപട്ടികൾക്കും പേപ്പട്ടിയുടെ കടിയേറ്റു

പാലക്കാട്: ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് കാൽനടയാത്രക്കാരായ അഞ്ചു പേരേയും തെരുവിലെ അഞ്ചു പട്ടികളേയും പേപ്പട്ടി കടിച്ചു.വിവരമറിഞ്ഞു നഗരസഭയിലെ പട്ടിപ്പിടുത്തക്കാർ വന്ന് പേപ്പട്ടിയെ പിടിച്ചു കൊണ്ടുപോയി. സാവിത്രി, സജ്ന കൽവാകുളം, മുകേഷ് കൊട്ടേക്കാട്, തനൂജ ഒലവക്കോട്, സജാസ് ഒലവക്കോട്, എന്നിവർക്കാണ് കടിയേറ്റത് .പട്ടിയുടെ…

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (04.08.22 )ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 93.48മീറ്റര്‍ പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 111.950 മീറ്റര്‍ പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍ മംഗലം ഡാം നിലവിലെ…

അറവുശാല നവീകരണം :: സാങ്കേതികത്വം മറികടക്കാന്‍ അനുമതി തേടി പാലക്കാട് നഗരസഭ

പാലക്കാട് നഗരസഭയുടെ അധീനതയിലുള്ള പുതുപ്പള്ളി തെരുവ് സ്ഥിതി ചെയ്യുന്ന അറവുശാല നിര്‍മ്മാണത്തിന് കിഫ്ബി ഫണ്ട് (Rs. 11.29 കോടി) അനുവദിച്ചു എങ്കിലും, വിവിധ സാങ്കേതികത്വം കാരണം നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കാത്ത വിഷയത്തെ സംബന്ധിച്ച് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. ഗോവിന്ദന്‍…

വൃണങ്ങളുമായി വഴിയരികിൽ കിടന്നിരുന്ന വൃദ്ധന് പോലീസ് തുണയായി

പാലക്കാട്: എസ്.ബി.ഐ. ജങ്ങ്ഷനിലെ വഴിയരികിൽ ചെരുപ്പുകുത്തിയായിരുന്ന തമിഴ് നാട് സ്വദേശിയായ വൃദ്ധന് സഹായവുമായി നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻ സായൂജ് നമ്പൂതിരിയും പൊതു പ്രവർത്തകനായ നാഗരാജ് കൽപ്പാത്തിയും. അവരെ സഹായിക്കാൻ പിങ്കു പോലീസ്‌ ഉദ്യോഗസ്ഥരായ സൈറ ബാനു , പ്രവീണ . ഹോംഗാഡായ…

ഏറ്റവും ഗുണമേന്മയുള്ള പാൽ സംഭരിച്ച കയറാടി ക്ഷീര സംഘത്തിന് അവാർഡ്

നെന്മാറ ബ്ലോക്കിലെ ക്ഷീര സംഘങ്ങളിൽ ഏറ്റവും ഗുണമേന്മയുള്ള പാൽ സംഭരിച്ച കയറാടി ക്ഷീര സംഘത്തിനുള്ള അവാർഡ് ബ്ലോക്ക് ക്ഷീര സംഗമത്തിൽ വെച്ച് സംഘം പ്രസിഡണ്ട് കെ. എൻ മോഹൻ, ലാബ് അസി: പി.സി മണികണ്ഠൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.