മൃഗ സ്നേഹികൾ പട്ടി സ്നേഹികൾ മാത്രമാവുമ്പോൾ

ഭക്ഷണ ആവശ്യത്തിനായി ആടുമാടുകളെ കൊല്ലുന്നതിനു നിയമ തടസമില്ല… മുയലിനെയും, കോഴി, മത്സ്യം എന്നീ ജീവികളെയും തിന്നാനായി കൊല്ലാം.
പക്ഷിപ്പനി വന്ന് ഇവിടെയാരെങ്കിലും മരിച്ചതായി വിവരങ്ങളില്ല.
എന്നാൽ അതിന്റെ പേരിൽ ലക്ഷകണക്കിന് താറാവുകളെ കൊന്നു തള്ളും.
പന്നി പനി വന്നും മരണമുണ്ടായിട്ടില്ല. എന്നാൽ, ആ പേരിൽ ആയിരകണക്കിന് പന്നികളെ കൊല്ലുന്നുണ്ട്.
കേരളത്തിൽ ദിവസനെ നൂറു കണക്കിന് മനുഷ്യർക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നു. കണക്കെടുത്താൽ ലക്ഷത്തിലധികം ആളുകൾക്ക് ഒരു കൊല്ലം തെരുവിൽ നായ്ക്കളുടെ കടിയേൽക്കുന്നു. പേവിഷബാധയേൽക്കുന്നു, അതുമൂലം മനുഷ്യർ മരണമടയുന്നു, കുട്ടികളും, രാവിലെ നടക്കാനിറങ്ങുന്നവരും തെരുവ് നായകളെ ഭയന്ന് പുറത്തിറങ്ങുവാൻ മടിക്കുന്നു. തെരുവിൽ മനുഷ്യർക്ക് നേരെ തെരുവ് നായകൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നിട്ടും അതിനെതിരെ ഒരു നടപടിയുമില്ല. പട്ടി സ്നേഹികൾ എന്ന പേരിൽ സമൂഹത്തിൽ മനുഷ്യ ജീവന് ഒരു വിലയും നൽകാത്ത മനുഷ്യ കോലത്തിലുള്ള പട്ടികൾ ഈ തെരുവ് നായകൾക്ക് വേണ്ടി കുരച്ചു കൊണ്ടേയിരിക്കുന്നു.

ജനങ്ങളുടെ നികുതി പണം കൊണ്ട് ആർഭട വാഹനങ്ങളിൽ സവാരി നടത്തുന്ന നിയമ പാലകർക്കോ, അധികാരികൾക്കോ തീരുവുനായകൾ പ്രശ്നമാകില്ല. എന്നാൽ ഇവന്റെയൊക്കെ ഉടയോന്മാരായ പൗരന്മാർ തെരുവ് നായകളെ ഭയന്നു കഴിയുകയാണ്.
പട്ടിയെ കൊന്നാലും, അടിച്ചാലും ശിക്ഷ. പട്ടികടിയേറ്റ് നൂറുകണക്കിന് മലയാളികൾക്ക് ഗുരുതര പരിക്കേൾക്കുന്നതും, കൊല്ലപ്പെടുന്നതും ഈ അധികാര കൂട്ടങ്ങൾക്ക് വിഷയമല്ല.

ശത്രു രാജ്യത്തിനെതിരെയുള്ള യുദ്ധത്തിൽ ഇത്ര പേരേ കൊന്നെന്നു അഭിമാനപ്പൂർവ്വം പറയുന്നവർ, തെരുവിൽ മനുഷ്യന് നേരെ നായകൾ നടത്തുന്ന ആക്രമത്തിനെതിരെ മിണ്ടാട്ടമില്ല.
മാവേലി നാടുവാണിടും കാലം എന്നത്..
“പട്ടികൾ തെരുവു വാണിടും കാലം എന്നാക്കണം..”