ഡാമിൽ വീണ വിനോദ സഞ്ചാരിയെ രക്ഷിച്ചവരെ അനുമോദിച്ചു

മലമ്പുഴ: മലമ്പുഴ ഡാമിൽ അപകടത്തിൽ പെട്ട വിനോദസഞ്ചാരിയെ സ്വന്തം ജീവൻ പോലും വിലകൽപ്പിക്കാതെ രക്ഷാപ്രവർത്തനം  നടത്തിയ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ സിഐടിയു അംഗങ്ങൾ കൂടിയായ ശിവകുമാറിനേയും രാജേന്ദ്രനെയും ഡിവൈഎഫ്ഐ മലമ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മലമ്പുഴ ലോക്കൽ സെക്രട്ടറി   കെ…

മുന്നറിയിപ്പില്ലാതെ സ്വകാര്യ ബസ്സുകൾ നിർത്തിവെക്കേണ്ടി വരും: ടി.ഗോപിനാഥൻ

പാലക്കാട്: വടക്കഞ്ചേരിയിൽ നടന്ന ടൂറിസ്റ്റ് ബസ് അപകടത്തിന് ശേഷം സംസ്ഥാനത്ത് സ്വകാര്യ ബസുകളെ സ്പീഡ് ഗവർണർ, ലൈറ്റുകൾ, എയർഹോൺ തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ റോഡുകളിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇറങ്ങി കേസുകൾ ചാർജ് ചെയ്യുന്ന നടപടികൾ…

ഈ തണലിൽ ഇത്തിരി നേരം

പാലക്കാട്: പ്രഭാത സവാരിക്കാർക്കും , സായാഹ്നസവാരിക്കാർക്കും ,പാലക്കാടൻ വെയിലിൽ നടന്നു പൊരിഞ്ഞു പോകുന്നവർക്കും ഒത്തിരി നേരം മരത്തണലിൽ ഇരിക്കാൻ ഇരുമ്പ് റീപ്പർ കൊണ്ടുള്ള ബെഞ്ചുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു .പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് ചിന്മയ കോളേജ് മുതൽ മാട്ടുമന്ത വരെയുള്ള സൈക്കിൾ ട്രാക്കിലും…

സ്പിരിറ്റ് ലോബിയുടെ തലവനെയും പിടികൂടണം; സുമേഷ് അച്യുതൻ

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ വണ്ണാമടയിലെ തോട്ടത്തിൽ നിന്ന് 1500 ലീറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിനു പിന്നിലെ തവലവനെയും പിടികൂടണമെന്ന് ഡി.സി.സി.വൈസ് പ്രസിഡൻ്റ് അഡ്വ.സുമേഷ് അച്യുതൻ. സി.പി.എം. അഞ്ചാം മൈല്‍ ബ്രാഞ്ച് സെക്രട്ടറി മേട്ടുക്കട കണ്ണൻ പിടിയിലായെങ്കിലും, കണ്ണനെ നിയന്ത്രിക്കുന്നവർ നിയമത്തിനു മുന്നിൽ വരുന്നില്ല.…

ദയാഭായുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായ് കൂട്ടായ്മയുമായി നടത്തി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതിക്കുവേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിഹാരം സമരം അനുഷ്ഠിക്കുന്ന സാമൂഹ്യപ്രവർത്തക ദയാബായിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ വച്ച് നിരാഹാര സത്യാഗ്രഹത്തിന്റെ പത്താം ദിനത്തിൽ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. ആലംബഹീനരായ ഒരു നാടിലെ…

വിദ്യാർത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പി: ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയില്‍ വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവുകോണം സെയ്തലവിയുടെ മകന്‍ സവാദ് ആണ് തൂങ്ങി മരിച്ചത്. പടിഞ്ഞാറ്റുമുറി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാനസിക വളര്‍ച്ച കുറവുളള കുട്ടിയാണെന്ന് പ്രാഥമിക വിവരമെന്ന്…

എറണാകുളം ജില്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കി

കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് സ്ത്രീകളെ തിരുവല്ലയില്‍ എത്തിക്കുകയായിരുന്നു. കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്.…

ഇരുചക്രവാഹന യാത്രക്കാരനെ ആക്രമിച്ച് പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തി

നെന്മാറ: മോട്ടോർസൈക്കിളിൽ ഇടിക്കുന്ന രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തയാൾക്ക് നേരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തുകയും ചെയ്തതായി പരാതി. ഞായറാഴ്ച രാത്രി 7 മണിയോടെ നെന്മാറ അയിനം പാടം ഡിഎഫ്ഒ ഓഫീസിനു സമീപത്ത് വെച്ചാണ് സംഭവം. അയിലൂർ ഗോമതി…

ദേശീയ താരങ്ങളേയും, ഉന്നത വിജയികളേയും അനുമോദിച്ചു

നെന്മാറ: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നെന്മാറ പുളിക്കൽതറ ഫ്രണ്ട്സ് സ്പോർട്ട്സ് & ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ, അന്തർദേശീയ താരങ്ങളേയും, ഗ്രാമീണ മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം മലയാള…

പുതിയ മോഡൽ കൊയ്ത്തു മെതി യന്ത്രം പാടത്തിറക്കി

 നെന്മാറ: ചേറുതാഴ്ച കൂടിയ നെൽപ്പാടങ്ങളിലും ഉയരം കൂടിയ വരമ്പുകയറുന്നതിനും 50 മിനിട്ടുകൊണ്ട് ഒരു ഏക്കർ നെൽപ്പാടം കൊയ്ത് മെതിക്കാൻ കഴിയുന്ന വേഗത കൂടിയ കൊയ്ത്തു മെതിയന്ത്രമാണ് പുതുതായി പാടത്തിറക്കിയത്. നിലവിലെ മറ്റു യന്ത്രങ്ങളിൽ ഒരു ഏക്കർ കൊയ്തു തീർക്കുന്നതിന് ഒരു മണിക്കൂർ…