സ്പിരിറ്റ് ലോബിയുടെ തലവനെയും പിടികൂടണം; സുമേഷ് അച്യുതൻ

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ വണ്ണാമടയിലെ തോട്ടത്തിൽ നിന്ന് 1500 ലീറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിനു പിന്നിലെ തവലവനെയും പിടികൂടണമെന്ന് ഡി.സി.സി.വൈസ് പ്രസിഡൻ്റ് അഡ്വ.സുമേഷ് അച്യുതൻ. സി.പി.എം. അഞ്ചാം മൈല്‍ ബ്രാഞ്ച് സെക്രട്ടറി മേട്ടുക്കട കണ്ണൻ പിടിയിലായെങ്കിലും, കണ്ണനെ നിയന്ത്രിക്കുന്നവർ നിയമത്തിനു മുന്നിൽ വരുന്നില്ല. കള്ളിൽ ചേർക്കാൻ രഹസ്യമായി സൂക്ഷിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. കേരളത്തിലേക്കുള്ള സ്പിരിറ്റ് ഒഴുകുന്നതിന്റെ ഇടനാഴി ആയി മാറിയിരിക്കുകയാണ് ചിറ്റൂർ പ്രദേശം . സി.പി.എം. ജില്ലാ നേതൃത്വന്‍റെ
പങ്കാളിത്തത്തോടെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് എത്തിച്ച് സൂക്ഷിക്കുന്നത്. പിടിയിലായ സി.പി.എം.ബ്രാഞ്ച് സെക്രട്ടറി കണ്ണന്‍റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാൽ ഉന്നത ബന്ധം വെളിച്ചത്താകും. വ്യാജമദ്യത്തിലൂടെയും മയക്കുമരുന്ന് കച്ചവടത്തിലൂടെയും സമ്പാദിക്കുന്ന പണമാണ് ചിറ്റൂർ മേഖലയിൽ ക്രിമിനൽ സംഘങ്ങളെ തീറ്റിപ്പോറ്റാൻ സി.പി.എം. ഉപയോഗിക്കുന്നതെന്നും സുമേഷ് അച്യുതൻ പറഞ്ഞു.