ഈ തണലിൽ ഇത്തിരി നേരം

പാലക്കാട്: പ്രഭാത സവാരിക്കാർക്കും , സായാഹ്നസവാരിക്കാർക്കും ,പാലക്കാടൻ വെയിലിൽ നടന്നു പൊരിഞ്ഞു പോകുന്നവർക്കും ഒത്തിരി നേരം മരത്തണലിൽ ഇരിക്കാൻ ഇരുമ്പ് റീപ്പർ കൊണ്ടുള്ള ബെഞ്ചുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു .പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് ചിന്മയ കോളേജ് മുതൽ മാട്ടുമന്ത വരെയുള്ള സൈക്കിൾ ട്രാക്കിലും നടപ്പാതയിലും നിൽക്കുന്ന മരങ്ങളുടെ ചുറ്റുമാണ് ഇത്തരത്തിൽ ബഞ്ച് സ്ഥാപിക്കുന്നത്. ഇരുമ്പ് തുരുമ്പ് പിടിച്ചു പോകാൻ സാധ്യതയുണ്ടെന്നും കോൺക്രീറ്റ് ബെഞ്ചുകൾ ആയിരുന്നെങ്കിൽ കുറേക്കൂടി നന്നായിരുന്നു എന്നും ഇത് കണ്ടവരിൽ ചിലർ പറഞ്ഞു.

എന്നാൽ രാത്രികാലങ്ങളിൽ ഇവിടെ മദ്യപാനികളുടെയും പിടിച്ചു പിടിച്ചുപറിക്കാരുടെയും സങ്കേതമായി ഈ മരച്ചുവടുകൾ മാറുമോ എന്ന ആശങ്കയും ചിലർക്കുണ്ട് .പലരും രാത്രി ജോലികഴിഞ്ഞ് ഇതുവഴി കടന്നു പോകുമ്പോൾ ഇവരുടെ ശല്യം രൂക്ഷമാകുമോ എന്ന ആശങ്കയും ഉണ്ട്. എന്നാൽ പോലീസ് ,നൈറ്റ് പെട്രോളിംഗ് ശക്തമാക്കിയാൽ ഒരു പരിധിവരെ അത് കുറയ്ക്കാൻ ആവുമെന്നും പരിസരവാസിയായ ഉദയൻ പറഞ്ഞു.