ഡാമിൽ വീണ വിനോദ സഞ്ചാരിയെ രക്ഷിച്ചവരെ അനുമോദിച്ചു

മലമ്പുഴ: മലമ്പുഴ ഡാമിൽ അപകടത്തിൽ പെട്ട വിനോദസഞ്ചാരിയെ സ്വന്തം ജീവൻ പോലും വിലകൽപ്പിക്കാതെ രക്ഷാപ്രവർത്തനം  നടത്തിയ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ സിഐടിയു അംഗങ്ങൾ കൂടിയായ ശിവകുമാറിനേയും രാജേന്ദ്രനെയും ഡിവൈഎഫ്ഐ മലമ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മലമ്പുഴ ലോക്കൽ സെക്രട്ടറി   കെ കെ പ്രമോദ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം അരുൺ ഷാജി ,ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് കാർത്തിക ദേവൻ, മേഖലാ ട്രഷറർ അഖിൽ മലമ്പുഴ. മത്സ്യത്തൊഴിലാളി യൂണിയൻ സെക്രട്ടറി ( സിഐടിയു )ആർ സുരേഷ്  സക്കീർ എന്നിവർ സംസാരിച്ചു