കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ ഉയർത്തും.

പാലക്കാട്:സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഉള്ളതിനാൽ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് ജലപ്രവാഹം ഉണ്ടാകാനുളള സാധ്യത മുൻനിർത്തി ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…

അന്യായ തടവുകാർക്കായി സോളിഡാരിറ്റി സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കും: നഹാസ് മാള

അന്യായമായി തടവിൽ കഴിയുന്ന വിചാരണ തടവുകാരുടെ നീതിക്ക് വേണ്ടി ആഗസ്റ്റ് മാസത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. വിചാരണയുടെ പേരിൽ അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന തടവുകാർക്ക് നീതി ലഭിക്കേണ്ടതുണ്ട്. നീതിപീഠങ്ങളിൽ നിന്ന് ലഭിക്കേണ്ട സ്വാഭാവിക…

ചാത്തനൂർ ഗവ.എൽ.പി.സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നടത്തും. തിരുമിറ്റക്കോട്:ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പoനശേഷിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ, എസ്.എസ്.കെ.യുടെ മാതൃകാ പ്രീ പ്രൈമറിയുടെ ഭാഗമായി ചാത്തനൂർ ജി.എൽ.പി. സ്ക്കൂളിൽ പൂർത്തിയായ പദ്ധതിയുടെ പ്രഖ്യാപനം ആഗസ്റ്റ്‌ 1ന് സ്പീക്കർ…

കലാകാരന്മാർ ഭീതിയുടെ നിഴലിൽ സ്പീക്കർ എം.ബി.രാജേഷ്

പട്ടാമ്പി | കലാകാരന്മാർ ഇപ്പോൾ ഭീതിയുടെ നിഴലിലാണെന്ന് നിയമസഭ സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കൂറ്റനാട് നടന്ന നന്മ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനം വി.ടി.ഭട്ടതിരിപ്പാട് നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. നിർഭയമായ ഒരന്തരീക്ഷത്തിലാണ് ഇന്ന് കലകൾ. നോവലും, കഥയും,…

വൃണങ്ങളുമായി വഴിയരികിൽ കിടന്നിരുന്ന വൃദ്ധന് പോലീസ് തുണയായി

പാലക്കാട്: എസ്.ബി.ഐ. ജങ്ങ്ഷനിലെ വഴിയരികിൽ ചെരുപ്പുകുത്തിയായിരുന്ന തമിഴ് നാട് സ്വദേശിയായ വൃദ്ധന് സഹായവുമായി നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻ സായൂജ് നമ്പൂതിരിയും പൊതു പ്രവർത്തകനായ നാഗരാജ് കൽപ്പാത്തിയും. അവരെ സഹായിക്കാൻ പിങ്കു പോലീസ്‌ ഉദ്യോഗസ്ഥരായ സൈറ ബാനു , പ്രവീണ . ഹോംഗാഡായ…

അന്തരിച്ചു

കോട്ടയം:മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപി കൃഷ്ണൻകോട്ടയത്ത് വസതിയിൽ അന്തരിച്ചു’. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെ’ എഡിറ്ററുമായിരുന്നു. എൽ.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകൻ. അതിൻ്റെ ഭാഗമായി കെ.സി. സെബാസ്റ്റ്യൻ…

തെരഞ്ഞെടുത്തു

എറണാംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റായി ‘ 2022-24-വർഷത്തേക്ക് രാജു അപ്സരയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. നിലവിൽ ആലപ്പുഴ ജില്ല പ്രസിഡൻറും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് രാജു അപ്സര . എറണാംകുളം കലൂരിലെ റിനൈ ഈവൻ്റ് ഹബ്ബിലായിരുന്നുവോട്ടെടുപ്പ് നടന്നത്.

ആദരിച്ചു

ചെന്നെ വൈ.ജി.പി ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത നാടക നടനും സാമൂഹ്യ പ്രവർത്തകനും ഗിന്നസ് റിക്കാഡിന് ഉടമയുമായ മെഡിമിക്സ് എം ഡി ഡോ: എ.വി. അനൂപിനെ അഖില കേരള കലാകാര ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി അച്ചുതൻ പനച്ചിക്കുത്ത് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

ഒട്ടൻ ഛത്രം പദ്ധതിക്കെതിരെ  ചിറ്റൂർ – നെന്മാറ നിയമസഭ മണ്ഡലങ്ങളിൽ വ്യാഴാഴ്ച ഹർത്താൽ 

രാവിലെ 6  മുതൽ വൈകീട്ട് 6   വരെ  ചിറ്റൂർ: കേരളത്തെ  മരുഭൂമിയാക്കുന്ന ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ( 04-08-2022 ) ചിറ്റൂർ – നെന്മാറ നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസ്  ഹർത്താൽ നടത്തുമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ്  സുമേഷ് അച്യുതൻ അറിയിച്ചു.…

വിജയികളെ ആദരിച്ചു

പട്ടഞ്ചേരി : – പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വിളക്കനാംകോട് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരമ്പര്യ വിത്തുകളും ന്യൂതന ശൈലിയുമായി കൃഷി നടത്തുന്ന അനന്തകൃഷ്ണൻ എന്ന കർഷകനെയും , ഈ വർഷം എസ് എസ് എൽ സി , പ്ലസ് ടു…