ഇലക്ട്രിക് വീൽ ചെയർ നൽകി

ഒറ്റപ്പാലം.ചുനങ്ങാട് എ വി എം ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് സിനാന് വള്ളുവനാട് വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ ഉപഹാരമായ ഇലക്ട്രിക് വീൽ ചെയർ നൽകി. ജനന്മനാ നടക്കാൻ പ്രയാസമുള്ള സിനാന് സ്വന്തമായി ചലിക്കാനാണ് ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകിയത്. ടി പി പ്രദീപ് കുമാർ അഡ്മിനായിട്ടുള്ള 300 അംഗങ്ങളുള്ള കൂട്ടായയിൽ നിന്ന് 90750 രൂപ സമാഹരിച്ചാണ് ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകിയത്. ചുനങ്ങാട് എ വി എം ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഒറ്റപ്പാലത്തെ എൻജീനയറും ,സ്മാർട്ട് ബിൽഡേഴ്സ് ഉടമയുമായ കെ മനോജ് കുമാറാണ് വീൽചെയറിന്റെ വിതരണ ഉദ്ഘാനം നിർവ്വഹിച്ചത്. സിനാനും അച്ചൻ എം അഫ്സലും ചേർന്ന് മനോജ് കുമാറിൽ നിന്ന് ഇലക്ട്രിക് വീൽ ചെയർ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ടി ശശികുമാർ അദ്ധ്യക്ഷനായി. വള്ളുവനാട്‌ വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിൻ ടി പി പ്രദീപ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് അംഗം പി സ്മിത , നഗരസഭ കൗൺസിലർ എം ഗോപൻ , അമ്പലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ രാമദാസ് , പ്രധാന അധ്യാപകൻ എൻ ദാസ്, സ്കൂൾ മാനേജർ എം ശ്രീധരൻ , പി ടി എ പ്രസിഡന്റ് എം റഫീക്ക്, വള്ളുവനാട് കൂട്ടായ്മയിലെ അംഗങ്ങളായ പി മുജീബ്, ബാലൂ പൂതംകോട്, സായി കിരൺ , എം എസ് വി എം യു പി സ്കൂൾ പ്രധാന അധ്യാപിക ബേബി ഉഷ, പ്രിൻസിപ്പൽ സജു ടി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.