“ഹരിത കർമ്മം ഇന്നലെ.. ഇന്ന്.. നാളെ..” -ഹരിത സംഗമ സെമിനാർ

ഹരിതച്ചട്ടങ്ങൾ ഉദ്ഘോഷിച്ച് നടന്ന ഹരിത സംഗമ പരിപാടികളും വൈവിധ്യമാർന്ന ഹരിത സ്റ്റാളുകളും ഹരിത കർമ്മ സേന  പ്രവർത്തകർക്ക് ആവേശമായതോടൊപ്പം അകലങ്ങളിൽ നിന്നു പോലും അനേകം പേരെ ആകർഷിച്ചു. വിവിധ ബ്ലോക്കുകളിലെ ഹരിത കർമ്മസേന കൾക്കായി മൂന്ന് ദിവസമായി  നടന്ന ക്ലാസ്സുകളും വെള്ളിയാഴ്ച നടന്ന  “ഹരിത കർമ്മം ഇന്നലെ.. ഇന്ന്.. നാളെ..” എന്ന സെമിനാറും ചർച്ചകളും   കഴിഞ്ഞപ്പോൾ അനുഭവങ്ങളുടെ സങ്കടകടൽ പിന്നിട്ട്, ആശ്വാസം പങ്കിട്ട് ആത്മവിശ്വാസത്തോടെ നാളെയുടെ നല്ല പ്രതീക്ഷയുമായാണ് ഹരിത കാർമ്മികർ മടങ്ങിയത്. കുഴൽമന്ദം , ചിറ്റൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകളിലേയും കൊടുമ്പ് പഞ്ചായത്തിലേയും കൂടാതെ ചിറ്റൂർ.. തത്തമംഗലം നഗരസഭയിലേയും  ഹരിത കർമ്മസേനാംഗങ്ങൾ പങ്കെടുത്ത   സെമിനാറിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ക്ലാസ്സെടുത്തു. ശുചിത്വ മിഷൻ സീനിയർ റിസോഴ്സ് പേഴ്സൺ എ. മോഹനൻ ചർച്ച നയിച്ചു. കുടുംബശ്രീ ബ്ലോക്ക് കോ.. ഓർഡിനേറ്റർമാരായ ഐശ്വര്യ. ടി.കെ., വിജിന. വി. എന്നിവർ ഏകോപന അവതരണങ്ങൾ നടത്തി.

 *ഹരിത സംഗമ സെമിനാറിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ക്ലാസ്സെടുക്കുന്നു