പാലക്കാട് മിഷൻ സ്കൂളിന് മുന്നിൽ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ശനിയാഴ്ച മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ സ്വകാര്യ ബസ് ഇടിച്ചത്.…
Author: Reporter
സഹകരണ സംരക്ഷണ സംഗമം നടത്തി
പാലക്കാട്: കേന്ദ്ര ഗവൺമെന്റും മാധ്യമങ്ങളും സഹകരണ മേഖലയ്ക്കെതിരെ നടത്തുന്ന കടന്നാക്രമണത്തിനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി. അഞ്ചു വിളക്ക് പരിസരത്ത് ചേർന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഗമം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നൗഷാദ്…
എൻ.സി, പി പാലക്കാട് ജില്ലാ പ്രസിഡണ്ടായി എ.രാമസ്വാമി തെരഞ്ഞെടുക്കപ്പെട്ടു.
പാലക്കാട്: എൻ.സി.പി. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് കാലത്ത് 10 മണിക്ക് കോർട്ട് റോഡിലെ തൃപ്തി ഹാളിൽ വച്ച് ജില്ലാ റിട്ടേണിങ്ങ് ആഫീസർ അഡ്വ: അശ്വിൻ ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തെരഞ്ഞെടുപ്പു പൊതുയോഗം ജില്ലാ പ്രസിഡണ്ടായി എ. രാമസ്വാമി യെ…
നിര്യാതയായി
പാലക്കാട് : കല്ലേക്കാട് കുറിച്ചാംകുളം സരസ്വതി നിവാസിൽ രാജൻ ഭാര്യ എൻ. ആർ. കോമളം (62) അന്തരിച്ചു. മക്കൾ : പ്രവീൺ രാജ് ( ഖത്തർ ), പ്രബിത. മരുമക്കൾ: നിഷ പ്രവീൺ,രമേശ്.സഹോദരങ്ങൾ : എൻ. ആർ.കുട്ടികൃഷ്ണൻ, എൻ. ആർ.ധനജ്ഞയൻ,എൻ. ആർ.…
കർഷക സമരഭടൻമാർക്ക് സ്വീകരണം
പാലക്കാട് : WTO കരാറിൽ നിന്നും ഇന്ത്യ പിൻമാറുക മിനിമം സപ്പോർട്ട്പ്രൈസ് നടപ്പിലാക്കുക, കർഷക ജാഥയിലേക്ക് വാഹനം കയറ്റി കൊലപാതകംനടത്തിയവരെ ശിക്ഷിക്കുക. കർഷകർക്ക് നൽകിയ ഉറപ്പ് പാലിക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദില്ലി ജന്തർ മന്തറിൽ നടന്ന കർഷകപ്രക്ഷോഭത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ സമര ഭടന്മാർക്ക്…
പണമിടപാടും ബാങ്കിങ് സേവനങ്ങളും ഡിജിറ്റലാക്കി പാലക്കാട്: സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ് ഔദ്യോഗിക പ്രഖ്യാപനം നടന്നു
പണമിടപാടുകളും ബാങ്കിംഗ് സേവനങ്ങളും ഡിജിറ്റലാക്കി പാലക്കാട് ജില്ലാസമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ് ഔദ്യോഗിക പ്രഖ്യാപനം വി.കെ.ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ബാങ്കിങ് സേവനങ്ങളിലൂടെ ബാങ്കുകളിലെ നിക്ഷേപം വര്‍ദ്ധിപ്പിച്ച്കാര്‍ഷിക-തൊഴില്‍-ക്ഷേമ മേഖലകളില്‍ തുക വിനിയോഗിക്കാന്‍ കഴിയണമെന്ന്എം.പി പറഞ്ഞു. ബാങ്കിങ് സംവിധാനം സാധാരണക്കാര്‍ക്ക് കൈത്താങ്ങായിപ്രവര്‍ത്തിക്കണം.…
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
കൊപ്പം : തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ‘കരുതൽ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ഭാഗമായി വികലാംഗ ക്ഷേമ കോർപറേഷന്റെ സഹകരണത്തോടെ ആവശ്യകത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വെസ്റ്റ് കൈപ്പുറം ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ…
73.23 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ
പാലക്കാട്:രേഖകളില്ലാതെ കടത്തുകയായിരുന്ന 73.23 ലക്ഷം രൂപയുമായി ഒരാളെ എസ്ഐ വി ഹേമലതയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസും കൺട്രോൾ റൂം പൊലീസും പിടികൂടി. മലമ്പുഴ മന്തക്കാട് സ്വദേശി കണ്ണനാണ് പിടിയിലിയാത്. സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ ദിണ്ടിക്കലിൽ നിന്ന് ഗോപാലപുരത്തേക്ക് കാറിൽ…
10 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചകേസിൽ പ്രധാന പ്രതി പിടിയിൽ
പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുകൾ പിടികൂടിയ കേസിൽ പ്രധാനപ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ശിവഗോവിന്ദ് (26) ആണ് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഡാർക്‌വെബ് വഴി 70 ലക്ഷം രൂപയുടെ ലഹരി കച്ചവടം…
വാർഡുതല വിവരശേഖരണത്തിനു തുടക്കമായി
—യു. എ.റഷീദ് പട്ടാമ്പി — പട്ടാമ്പി:പട്ടാമ്പി നഗരസഭയിൽഹരിതകർമസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിത മാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ‘ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ വാർഡ് തല വിവര ശേഖരണത്തിന് തുടക്കമായി.നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി പരിപാടിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം…
