തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊപ്പം : തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ‘കരുതൽ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ഭാഗമായി വികലാംഗ ക്ഷേമ കോർപറേഷന്റെ സഹകരണത്തോടെ ആവശ്യകത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വെസ്റ്റ് കൈപ്പുറം ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറ്റി അൻപതിലധികം പേർ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോക്ടർമാരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വീൽ ചെയർ, സിപി ചെയർ, ടോയ്‌ലെറ്റ് ചെയർ, എം ആർ കിറ്റ്, കേൾവി സഹായികൾ, സ്റ്റിക്കുകൾ, വാക്കറുകൾ, തെറാപ്പി മാറ്റ് തുടങ്ങി വിവിധ ഉപകരണങ്ങളും, ബ്ലോക്ക്‌ പഞ്ചായത്ത്‌ സഹകരണത്തോടെ മുചക്ര വാഹനവും ലഭ്യമാക്കുമെന്ന് പ്രസിഡന്റ്‌ എം ടി മുഹമ്മദ്‌ അലി അറിയിച്ചു. വൈസ് പ്രസിഡന്റ്‌ കാഞ്ചന ഇ, സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ എം. രാധാകൃഷ്ണൻ, എ.കെ മുഹമ്മദ്‌കുട്ടി, ബുഷ്‌റ ഇക്ബാൽ, മെമ്പർമാരായ പി ടി ഹംസ, കെ കെ എ അസീസ്, എം അബ്ബാസ്, വി ടി എ കരീം, വസന്ത കേശവൻ, പി സുലൈഖ, എം ഗീത, രാംദാസ്, ബാലസുബ്രഹ്മണ്യൻ, സുനിത, സതിദേവി, ഹസീന, മിന്നത്ത്, ഐ സി ഡി എസ് സൂപ്പർ വൈസർ നജീബ എന്നിവർ സംബന്ധിച്ചു