എൻ.സി, പി പാലക്കാട് ജില്ലാ പ്രസിഡണ്ടായി എ.രാമസ്വാമി തെരഞ്ഞെടുക്കപ്പെട്ടു.

പാലക്കാട്: എൻ.സി.പി. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് കാലത്ത് 10 മണിക്ക് കോർട്ട് റോഡിലെ തൃപ്തി ഹാളിൽ വച്ച് ജില്ലാ റിട്ടേണിങ്ങ് ആഫീസർ അഡ്വ: അശ്വിൻ ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തെരഞ്ഞെടുപ്പു പൊതുയോഗം ജില്ലാ പ്രസിഡണ്ടായി എ. രാമസ്വാമി യെ ഐക കണ്ഠ്യേന തെരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടായി ഷൗക്കത്തലി കുളപ്പാടത്തെയും ട്രഷററായി എം.എൻ. സൈഫുദ്ദീൻ കിച്ച് ലു വിനേയും നിർവ്വാഹകസമിതി അംഗങ്ങളായി കാപ്പിൽ സെയ്തലവി, പി. അബ്ദുൾ റഹ്മാൻ,സി. മോഹൻ ഐസക്ക്,പി.മൊയ്തീൻ കുട്ടി,അഡ്വ : .രവി ശങ്കർ,കെ.പി.അബ്ദുൾ റഹ്മാൻ,അഡ്വ: എ.കെ.മുഹമദ് റാഫി,സി. സലോമി ടീച്ചർ,പി.ശ്രീജ
പൊന്നിൽ വേണു,ഷെനിൻ മന്ദിരാട്,കെ.എസ്.രാജഗോപാൽ,ജിമ്മി ജോർജ്,എം.ടി. സണ്ണി,എം.എം. കബീർ,റെജി ഉള്ളിരിക്കൽ,എസ്, ജെ.എൻ. നജീബ്,ഇ.വി. നൂറുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു.

ഇതു സംബന്ധിച്ച പാനൽ പി.എ. റസാഖ് മൗലവി അവതരിപ്പിക്കുകയും . ഓട്ടൂർ ഉണ്ണികൃഷ്ണൻ പിൻ താങ്ങുകയും ചെയ്തു.