സഹകരണ സംരക്ഷണ സംഗമം നടത്തി

പാലക്കാട്: കേന്ദ്ര ഗവൺമെന്റും മാധ്യമങ്ങളും സഹകരണ മേഖലയ്ക്കെതിരെ നടത്തുന്ന കടന്നാക്രമണത്തിനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി. അഞ്ചു വിളക്ക് പരിസരത്ത് ചേർന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഗമം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നൗഷാദ് ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ഡിവിഷൻ പ്രസിഡന്റ് പി.ജി രാമദാസ് വിഷയാവതരണം നടത്തി കെസി ഇ യു ജില്ലാ വൈസ് പ്രസിഡന്റ് കെ അജയകുമാർ അധ്യഷത വഹിച്ചു. കെ.സി.ഇ.യു ജില്ലാ ജോ.സെക്രട്ടറി കെ നിത്യാനന്ദൻ സ്വാഗതവും കെ സി ഇ യുജില്ലാ കമ്മിറ്റി അംഗം സുരേഷ് ബാബു നന്ദിയും പറഞ്ഞു.