പ്രഭാപഥം 2026

പാലക്കാട്: പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ മാനവ വിഭവശേഷി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കരയോഗങ്ങളിലെ കുട്ടികൾക്കായി ധോണി ലീഡ് കോളേജിൽ നടത്തുന്ന ദ്വിദിന സഹവാസ പഠന ക്യാമ്പ് ‘പ്രഭാപഥം 2026’ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, താലൂക്ക് വനിത യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല എന്നിവർ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകളും വിവിധ ആക്ടിവിറ്റീസുകളും ഫാം വിസിറ്റും ഒരുക്കിയിട്ടുണ്ട്.

jose-chalakkal