മാധ്യമ ഫോട്ടോഗ്രാഫർമാരെ ആദരിച്ചു

പാലക്കാട്: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ ഫോട്ടോഗ്രാഫർമാരായ ജോസ് ചാലക്കൽ, മധു അയ്യപ്പാസ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.ബൈജു അധ്യക്ഷനായി.

സെക്രട്ടറി ആർ. ശ്രീകുമാർ, സോൺ ചെയർമാൻ ആർ. ബാബു സുരേഷ്,
വൈസ് പ്രസിഡന്റ് എൻ കൃഷ്ണകുമാർ, പി സന്തോഷ് കുമാർ, കെ പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഓരോ പരിപാടികളുടേയും ഫോട്ടോയും വീഡിയോയും പകർത്തി മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുന്ന മാധ്യമ ഫോട്ടോഗ്രാഫർമാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജോസ് ചാലക്കൽ മറുപടി പ്രസംഗം നടത്തി.

bin-n-bakes-malampuzha