കഞ്ചാവുചെടികളും കഞ്ചാവും പിടികൂടി

കൊല്ലങ്കോട്: മുതലമട-1 വില്ലേജിൽ ചെമ്മണാംപതി അളകാപുരി കോളനി വീട്ടിൽ കാളിയപ്പന്റെ മകൻ പ്രശാന്ത് (33) നെ 215 സെ.മി നീളമുള്ളതും 26 ശിഖിരങ്ങൾ ഉള്ളതും, 160 സെ.മി നീളമുള്ളതും 17 ശിഖിരങ്ങൾ ഉള്ളതുമായ 2 കഞ്ചാവ് ചെടികൾ നട്ടു വളർത്തിയതിനും, 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച തിനും കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ തൻസീൽ താഹയും പാർട്ടിയും ചേർന്ന് കണ്ടെത്തി പിടികൂടി. കേസ് രജിസ്റ്റർ ചെയ്തു