കോങ്ങാട്: രുദ്ര ഫിലിംസിന്റെ ബാനറിൽ ശ്രീജേഷ് എടപ്പാൾ നിർമ്മിച്ച് ഗോപിനാഥ് പൊന്നാനി തിരക്കഥ -സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന “വള്ളിയമ്മ” എന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം കോങ്ങാടും പരിസരത്തുമായി പൂർത്തിയായി.
സ്ത്രീകൾ സ്വയം രക്ഷക്ക് കളരി, കരാട്ടേ പോലുള്ള അഭ്യാസ മുറകൾ പഠിച്ച് സ്വയം രക്ഷകരാവണം എന്ന സന്ദേശമാണ് ഗോപിനാഥ് പൊന്നാനി വള്ളിയമ്മ എന്ന ഹൃസ്വ ചിത്രത്തിലൂടെ സ്ത്രീകൾക്കു നൽകുന്നതു.

മൂലകഥ: സൈമൺ തരകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മോഹൻ സി നീലമംഗലം, ഛായാഗ്രഹണം, എഡിറ്റിങ്ങ്: പ്രദോഷ് ധോണി, പശ്ചാത്തല സംഗീതം, സ്റ്റുഡിയോ : ജാഫർ പാലക്കാട്, ചമയം: കൃഷ്ണൻകുട്ടി പുതുപരിയാരം, പിആർഒ: ഉണ്ണി മാമ്പുഴ, ലൊക്കേഷൻ മാനേജർ: കൃഷ്ണകുമാർ കോങ്ങാട്, വാർത്താ വിതരണം: ജോസ് ചാലക്കൽ, ശ്രീജേഷ് എടപ്പാൾ, ഷാജുമോൻ, ഷിനോജ് ഒളവട്ടൂർ, സേതു പാറശ്ശേരി, ജോസ് ചാലക്കൽ, കൃഷ്ണകുമാർ കോങ്ങാട്, അമ്മു, ശോഭ വാസുദേവൻ, ഗീത പ്രേമ ദാസ്, ദീപിക മാധവ്, ആവണി കൊപ്പം എന്നിവരാണു അഭിനേതാക്കൾ.


