ശ്രീ ചട്ടമ്പിസ്വാമികളുടെ 101ആം സമാധി ദിനം

ശ്രീ ചട്ടമ്പിസ്വാമികളുടെ 101ആം സമാധി ദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു. ദിനാചരണം യൂണിയൻ പ്രസിഡന്റ്അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച സമാധി ദിനാചരണത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ഭാരവാഹികളായ ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, ആർ ബാബു സുരേഷ്, വി രാജ്മോഹനൻ, സി കരുണാകരനുണ്ണി, എ അജി, സി വിപിനചന്ദ്രൻ, കെ പ്രദീപ് കുമാർ, ബാലകൃഷ്ണൻ കൂട്ടാല, എം വത്സകുമാർ, ജെ ബേബി ശ്രീകല, വത്സല ശ്രീകുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ കെ എസ് അശോക് കുമാർ എന്നിവർ സംസാരിച്ചു.