പാലക്കാട്:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങൾക്കെതിരെ ഐ എൻ ടി യു സി വനിത വിഭാഗം വുമൺ സ് കൗൺസിലിന്റെ പൊങ്കാല സമരം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഏകാധിപതി കളുടെ മുഖമെന്ന് സമരം ഉദ്ഘാടനം ചെയ്ത് എം പി വി.കെ. ശ്രീ കണ്ഠൻ . പൗര ജീവിതത്തിന് വില കൽപിക്കാത്ത പരിഷ്കാരങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കുന്നത്. നികുതി ഭാരമടിച്ചേൽപ്പിച് സ്വീകരിക്കുന്ന സമ്പത്ത് കോർപറേറ്റുകളുടെ ക്ഷമത്തിനായാണ് ഉപയോഗിക്കുന്നത്. ഇന്ധന വിലവർദ്ധനവിനെതിരെ തെരുവിൽ കപ്പ പുഴുങ്ങിയും കാളവണ്ടിയോടിച്ചും പ്രതിഷേധിച്ചവരാണ് നികുതി ഭീകരത നടപ്പിലാക്കിയതെന്നും എം പി.വി.കെ.ശ്രീ കണ്ഠൻ പറഞ്ഞു. ജില്ല പ്രസിഡണ്ട് ബവി.കോമളം അദ്ധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ല പ്രസിഡണ്ട് മനോജ് ചിങ്ങനൂർ, കെ.അപ്പു, പി.കെ.വേണു , സോമൻ ആലത്തൂർ, ശിവദാസ് തൃത്താല, ഫിലോമിന , ആനന്ദ്, അസൈന, വിപിൻ എന്നിവർ സംസാരിച്ചു.