വേനലിനെ നേരിടാൻ പുഴയിലേക്ക് വെള്ളം തുറന്നു വിട്ടു

മലമ്പുഴ: വേനലിൽ വരണ്ട ഭൂമിയെ തണുപ്പിക്കാൻ ഡാമിൽ നിന്നും പുഴയിലേക്ക് വെള്ളം തുറന്നു വിട്ടതോടെ വറ്റിവരണ്ടു കിടന്നിരുന്ന മുക്കൈ പുഴയിൽ വെള്ളം സമൃതിയായി ഒഴുകി തുടങ്ങി. പുഴയൊഴുകുന്ന വഴികളിലെ പരിസരത്ത് വറ്റിവരണ്ട കിണറുകളും കുളങ്ങളും പുഴയിൽ നിന്നും വരുന്ന നീരുറവ കൊണ്ട് നിറഞ്ഞു് ഒരു പരിധി വരെ ജലക്ഷാമം പരിഹരിക്കാനാവുമെന്നതാണ് ഈ തുറന്നുവിടലിൻ്റ ലക്ഷ്യം.