മാധ്യമവേട്ടയിൽ പാലക്കാട് പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു

പാലക്കാട്: ലഹരിമാഫിയകൾക്കെതിരെ വാർത്ത കൊടുത്താൽ അതെങ്ങനെ സർക്കാറിനും SFI ക്കും എതിരാവുമെന്ന് ? V K ശ്രീ കണ്ഠൻ MP . ഏഷ്യാനെറ്റിനെതിരായ ആക്രമണം മാസങ്ങൾക്കു മുമ്പെ തയ്യാറാക്കപ്പെട്ടതെന്നും MP VK ശ്രീ കണ്ഠൻ . മാധ്യമ വേട്ടയിൽ പ്രതിഷേധിച്ച് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു MP, ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാൻ ശ്രമിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ .വാർത്ത നൽകിയ റിപ്പോർട്ടർക്കെതിരെ സിപിഎം നേതാക്കൾ തന്നെ മോശമായി രീതിയിലാണ് അപവാദ പ്രചാരണം നടത്തുന്നത്. ഒരു ഭാഗത്ത്‌ ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന സർക്കാർ മറുഭാഗത്ത് അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും ശ്രീകണ്ഠൻ പറഞ്ഞു. പ്രസ് ക്ലബ്‌ വൈസ് പ്രസിഡന്റ്‌ ഷണ്മുഖദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധുസൂദനൻ കർത്ത, വൈസ് പ്രസിഡന്റ്‌ പി. എസ്. സിജ .നോബിൾ എന്നിവർ സംസാരിച്ചു.