മ്യൂസിക്കൽ അവാർഡ് നേടി വൺ ലൗ

എറണാകുളം: വിഷ്ണു രാംദാസ് സംവിധാനം ചെയ്ത “വൺ ലൗ” മ്യൂസിക്ക് വീഡിയോ യൂട്യൂബിൽ മികച്ച വിജയം നേടിയ ശേഷം ഇതാ നിരൂപക പ്രശംസയും അവാർഡുകളും നേടിയിരിക്കുകയാണ്. വിന്റർ എന്റർടൈൻമെന്റ്സ് നടത്തിയ മ്യൂസിക് വീഡിയോ & ഷോർട് ഫിലിം അവാർഡ്സിൽ നാല് അവാർഡുകളാണ് സ്വന്തമാക്കിയത്. ബെസ്റ്റ് ലിറിക്സ്, ബെസ്റ്റ് പ്ലേ ബാക്ക് സിംഗർ, ബെസ്റ്റ് പെയർ, ബെസ്റ്റ് മ്യൂസിക്കൽ ആൽബം തുടങ്ങിയ കാറ്റഗറിയിലാണ് അവാർഡ് നേടിയത്.

മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സോങ് നേരത്തെ റിലീസായത്.

“നിലവേ പോൽ” എന്ന വരിയിലൂടെ തുടങ്ങുന്ന ഈ ഗാനം എഴുതിയതും സംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നതും അനന്തകൃഷ്ണയാണ്. ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ രാജീവ്. മികച്ച പ്രതികരണമാണ് മ്യൂസിക് വീഡിയോക്ക് ലഭിച്ചത്. ഇതിനോടകം തന്നെ ലക്ഷകണക്കിന് പ്രേക്ഷകർ മ്യൂസിക് വീഡിയോ യൂട്യൂബിൽ കണ്ട് കഴിഞ്ഞു.

അനന്തകൃഷ്ണ, മെർലെറ്റ് ആൻ തോമസ്, രജിത്ത് നവോദയ എന്നിവാരാണ് കേന്ദ്രകഥാപാത്രങ്ങൾ. ഏ.ക്കെ. പ്രൊഡക്ഷൻസ് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. 
നന്ദഗോപാൽ, ഫാസിൽ വി സുബൈർ, ജോഷോ, ഷിനു ആർ, സജു, അരുൺ ചന്ദ്, അക്ഷയ്, ഹരിപ്രിയ, ഗ്രീഷ്മ ഗിരീഷ്, അശ്വതി, സ്നേഹ സന്തോഷ്, രഞ്ജിത, ഹരിപ്രിയ എന്നിവർ മ്യൂസിക്ക് വിഡിയോയിൽ പങ്കുചേർന്നിട്ടുണ്ട്.

ഛായാഗ്രഹണം- അക്ഷയ് ശ്രീകുട്ടൻ, എഡിറ്റിംഗ്- ജിനു സോമശേഖരൻ, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ- ഫാസിൽ വി സുബൈർ, പ്രോജക്റ്റ് ഡിസൈനർ- ആനന്ദ് കൊച്ചു വിഷ്ണു, ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത് ഉദയകുമാർ, സിംഗർ- രാഹുൽ രാജീവ്, മ്യൂസിക്ക് കൺസൾട്ടന്റ്- അനീഷ് ചന്ദ്ര, ഓർക്കസ്ട്ര ശ്രീനാഥ് എസ്. വിജയ്(ഓം ശ്രീ ഡിജിറ്റൽ ചെന്നൈ), റെക്കോഡിങ് സ്റ്റുഡിയോ- സ്ട്രിങ്‌സ് മ്യൂസിക്ക് ഹബ് ചൂണ്ടി, സൗണ്ട് എഞ്ചിനീയർ- നിഖിൽ ബാബു, അഡിഷണൽ പ്രോഗ്രാമിങ് & മിക്ക്‌സ്- ശ്യാം വി എസ്, പ്രൊഡക്ഷൻ മാനേജർ- നന്ദഗോപാൽ എസ്, സ്റ്റിൽസ്- ജയന്ത് ജെ.എസ്, മേക്കപ്പ്- ഗ്രീഷ്മഗിരീഷ്,  വസ്ത്രാലങ്കാരം- വൈറ്റ്, പി.ആർ.ഒ- മുബാറക്ക് പുതുക്കോട്, കോഓർഡിനേറ്റർ- സനു ചന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- വിഷ്ണു രാംദാസ് ഡിസൈൻസ്.