മനുഷ്യാവകാശ സംരക്ഷണ ദിനം ആചരിച്ചു

ആലത്തൂർ: മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. കാവശ്ശേരി പഞ്ചായത്ത് ഹാളിൽ ആലത്തൂർ ഡിവൈഎസ്പി. ആർ.അശോകൻ ഉത്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജേന്ദ്രൻ കല്ലേപ്പുളളിയെയും, എഴുത്തുകാരനും വിവർത്തനകനുമായ വിൻസെന്റ് വാനൂരിനെയും, നീന്തൽ താരം മോളീടീച്ചറെയും, സാമൂഹിക പ്രവർത്തകൻ എ.ശെൽവൻ ചിറ്റൂർ, രാജേഷ് ആലത്തൂർ എന്നിവരെയും കാവശ്ശേരി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെയും, ആശാ പ്രവർത്തകരെയും ആദരിച്ചു.

മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി.പരമേശ്വരി അദ്ധ്യക്ഷയായി. പാലക്കാട് ജില്ലാ സെക്രട്ടറി സാഹിബ് നസീർ സുബൈർ സ്വാഗതം പറഞ്ഞു, കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രമേഷ് കുമാർ, റിട്ടേർഡ് തഹസിൽദാർ ചന്ദ്രൻ, ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ.നാസർ, തരൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.മനോജ് എന്നിവർ സംസാരിച്ചു. ലീഡ്സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് സന്ധ്യ.കെ നന്ദി പറഞ്ഞു.