കുടുംബ സംഗമം നടത്തി

പാലക്കാട്‌ കല്ലേകാട് എൻ എസ് എസ് കരയോഗത്തിന്റെ കുടുംബസംഗമം യൂണിയൻ
പ്രസിഡന്റ് അഡ്വ കെ കെ മേനോൻ ഉൽഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് വി മുകുന്ദനുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.കരയോഗം സെക്രട്ടറി കെ പി രാജഗോപാൽ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ യൂ നാരായണൻ കുട്ടി, കെ ശിവാനന്ദൻ, ഇടത്തറ കരയോഗം സെക്രട്ടറി എൻ ജനാർദ്ദനൻ, വാർഡ് മെമ്പർ സിത്താര ശശി,കരയോഗം വൈസ് പ്രസിഡന്റ് പി സഹദേവൻ നായർ,രക്ഷാധികാരി എം കെ മോഹൻദാസ് എന്നിവർ സംസാരിച്ചു.