പാലക്കാട്.എൻ’ എസ്.എസ് താലൂക്ക് യൂണിയൻ നായർ സർവ്വീസ് സൊസൈറ്റി സമുദായ അംഗങ്ങൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ ധന സഹായ വിതര ണം യൂണിയൻ മന്നം പ്രാർത്ഥനാ മണ്ഡപത്തിൽ വെച്ച് നടന്നു .ചടങ്ങ് യൂണിയൻ പ്രസിഡൻ്റ്
അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡൻറ് എം.ദണ്ഡപാണി അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ഭരണ സമിതി അംഗങ്ങളായ ആർ..ശ്രീകുമാർ, മോഹൻദാസ് പാലാട്ട്, പി.സന്തോഷ് കുമാർ, ആർ.ബാബു സുരേഷ്, ശിവാനന്ദൻ കല്ലൂർ, പ്രതിനിധിസഭാ മെമ്പർ സി.കരുണാകരനുണ്ണി, എം.എസ്.എസ് ജോ. കോഓഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, വനിതാസമാജം സെക്രട്ടറി അനിതാ ശങ്കർ, എന്നിവർ പ്രസംഗിച്ചു.