മുഖ്യധാര രാഷ്ട്രീയക്കാരുടെ നിരുത്തരവാദിത്വം മൂലം പ്ലാച്ചിമട ഇരകൾക്ക് നീതി ലഭിച്ചില്ലെന്ന് പരാതി

പാലക്കാട്:പ്ലാച്ചിമട ഇരകൾക്ക് നീതി ലഭിക്കാതിരിക്കാൻ കാരണം കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കാരുടെ നിരുത്തരവാദപരമായ സമീപനമാണെന്ന് സ്വദേശി ജാഗരൺ മഞ്ച് പ്രചാര പ്രമുഖ് അന്നദശങ്കർ പാണി ഗേഹി. കൊക്കൊ കോളെയുടെ കൈവശമില്ലാത്ത സ്ഥലം നഷ്ട്ടപരിഹാരമായി നൽകാമെന്നതും സ്ഥലം ഏറ്റെടുക്കാമെന്ന സർക്കാർ നിലപാടും വഞ്ചനാപരം. പ്ലാച്ചിമട ഇരകൾക്ക് നീതി ലഭിക്കും വരെ സമരം തുടരുമെന്നും അന്നദശങ്കർ പാണി ഗേഹി , 11 വർഷമായി പ്ലാച്ചിമട ഇരകൾ നീതിക്കായും നഷ്ട്ടപരിഹാരത്തിനായും സമരം ചെയ്യുകയാണ്. 250 കോടിയുടെ നഷ്ട്ടപരിഹാര പാക്കേജിന് രൂപം നൽകിയെങ്കിലും നിയമമായില്ല. ഇതിനുത്തരവാദി കേരളം ഭരിച്ച സർക്കാരുകളാണ്. നഷ്ടപരിഹാരം ലഭ്യമാക്കാൻ പുതിയ പാക്കേജുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതു സർക്കാർ വഞ്ചിക്കുകയാണ് ചെയ്തത്. കോള കമ്പിനി പ്രവർത്തിച്ച സ്ഥലം 4 വ്യക്തികളുടെ പേരിലുള്ളതാണ്. കോള കമ്പിനി പ്രവർത്തിപ്പിക്കാനായി ലീസിനെടുത്ത സ്ഥലം നഷ്ടപരിഹാരമായി നൽകാമെന്നാണ് കോളയുടെ വാദം. ഇത് ഏറ്റെടുക്കാമെന്ന് സർക്കാരും പറയുന്നു. ഇത് നിയമപരമായി നടക്കാത്ത കാര്യമാണ്. ഇരകളെ തെറ്റിധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോള കമ്പനിയെയും മുതലമട മാവ് കർഷകരെയും ബന്ധിപ്പിച്ച് വരുന്ന വ്യവസായ വാർത്തകളും അടിസ്ഥാനരഹിതമാണ്. ഇരകൾക്ക് നീതി ലഭിക്കും വരെ സമരം തുടരുമെന്നും അന്നദശങ്കർ പാണി ഗേഹി പറഞ്ഞു. ജാഗരൺ മഞ്ച് ഭാരവാഹികളായ വർഗ്ഗീസ് തൊടു പറമ്പിൽ, ഡോ: കെ.എ. ഫിറോസ് ഖാൻ ,രേഖ വര മുദ്ര, രാമപ്രസാദ് അകലൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കടുത്തു