സിബിഐ സംഘം നിഷ്പക്ഷമായി അന്വേഷണം നടത്തണം

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ സമർപ്പിച്ച കുറ്റപത്രം കോടതി നിരാകരിച്ച സാഹചര്യത്തിൽ നിലവിൽ അന്വേഷണം നടത്തുന്ന സിബിഐസംഘം നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് വാളയാർ നീതി സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ . കുട്ടികളുടെ രക്ഷിതാക്കൾക്ക് സംശയമുള്ളവരെ കൂടി ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തണമെന്നും വിളയോടി വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാളയാർ പെൺകുട്ടികളുടെ മരണം ആദ്യം അന്വേഷിച്ച പോലീസ് തെളിവുകൾ നശിപ്പിക്കുകയാണ് ചെയ്തത്. പിന്നിട് അന്വേഷിച ക്രൈം ബ്രാഞ്ച് സംഘവും പോലിസിന്റെ വഴിയെ തന്നെ സഞ്ചരിച്ച് പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തിർക്കാൻ ശ്രമിച്ചു , നിരവധി പ്രക്ഷോഭത്തെ തുടർന്ന് സിബിഐസംഘം വന്നെങ്കിലും സിബിഐയും സ്വാധീനത്തിന് അടിമപ്പെട്ടാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതാണ് കോടതി നിരാകരിച്ചത്. കേരളത്തിന് പുറത്തു നിന്നുള്ള അന്വേഷണ സംഘം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

advt

നിലവിൽ സിബിഐ ഉദ്യോഗസ്ഥ ഉമയുടെ നേതൃത്വത്തിലുള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി ബി ഐ ഉദ്യോഗസ്ഥ ഉമയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം മരണപ്പെട്ട വാളയാർ പെൺകുട്ടികളുടെ രക്ഷിതാക്കൾക്കും സമരസമിതിക്കും സംശയമുള്ളവരെക്കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണം. കേസ് അട്ടിമറിക്കാൻ ശ്രമിച്ച അഡ്വ: അനൂപ് കെ. ആന്റണിയെ സിബിഐ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിയമിക്കരുതെന്നും വിളയോടി വേണുഗോപാൽ ആവശ്യപ്പെട്ടു. വാളയാർ സിമിന്റ് സ് ഉദ്യോഗസ്ഥൻ ശശീന്ദ്രന്റെയും മക്കളുടെയും കേസ് അട്ടിമറിക്കാൻ ശ്രമിച്ചരീതികൾ തന്നെയാണ് വാളയാർകേസിൽ സംഭവിച്ചതെന്നും വിളയോടി വേണുഗോപാൽ പറഞ്ഞു. കുടുംബത്തിന്റെ കൂടെയാണെന്ന് പറഞ്ഞ സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്ന് വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ മാതാവ് ഭാഗ്യലക്ഷ്മി. കുട്ടികളെ പഠിപ്പിച്ച ടീച്ചർ കൗൺസിലിംഗ് നടത്തിയ ഉദ്യോഗസ്ഥ എന്നിവരെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടു വരണം . രാത്രി പിടികൂടിയ മധുവിനെ രാത്രി രാത്രി തന്നെ വിട്ടയച്ചതിൽ സംശയമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. രക്ഷിതാവ് ഷാജി . കെ. വാസുദേവൻ, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു