മലയാളത്തിലും വേണം പാൻ ഇന്ത്യൻ സിനിമകൾ -മുബാറക്ക് പുതുക്കോട്

കൊച്ചി:പാൻ ഇന്ത്യൻ തലത്തിൽ എല്ലാ സിനിമ ഇൻഡസ്ട്രികളും വളർച്ച നേടികൊണ്ടിരിക്കുകയാണ്.മലയാളത്തിലും പാൻ ഇന്ത്യൻ സിനിമകൾ വരണമെന്ന് ഇഫ്റ്റാ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ മുബാറക്ക് പുതുക്കോട്.

തമിഴ്,തെലുങ്ക്, കന്നഡ,സിനിമകൾ പാൻ ഇന്ത്യൻ തലത്തിൽ മികച്ച വിജയവും കളക്ഷനും നേടികൊണ്ടിരിക്കുകയാണ്.മികച്ച കണ്ടന്റ് സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിലും ബോക്സ്‌ഓഫീസ് കണക്കുകളിൽ പുറകിലാണ് മലയാള സിനിമ.
ഈ അടുത്തകാലത്ത് ഇറങ്ങിയ കന്നഡ ചിത്രം കാന്താരാ പോലും ബോക്സ്ഓഫീസിൽ മികച്ച കളക്ഷനാണ് നേടിയത്.വെറും പതിനാറ് കോടിയിൽ നിർമ്മിച്ച സിനിമ ആഗോളതലത്തിൽ നേടിയത് 400 കോടി രൂപയാണ്. കേരളത്തിലും മികച്ച കളക്ഷൻ ചിത്രം സ്വന്തമാക്കി.അത് പോലെ തമിഴിൽ നിന്നും ഇറങ്ങിയ പൊന്നിയൻ സെൽവൻ,വിക്രം തുടങ്ങിയ സിനിമകളും പാൻ ഇന്ത്യൻ തലത്തിൽ കളക്ഷൻ നേടുകയും,ശ്രെദ്ധിക്കപ്പെടുകയും ചെയ്തു. ഇരു ചിത്രങ്ങളും കൂടി ആഗോളതലത്തിൽ നേടിയത് 1000 കോടി രൂപയാണ്. തെലുങ്കിൽ നിന്നും ഇറങ്ങിയ ആർ.ആർ.ആർ,
പുഷ്പ തുടങ്ങിയ സിനിമകളും മികച്ച കളക്ഷനാണ് നേടിയത്. ആർ.ആർ.ആർ 1000 കോടിക്ക്‌ മുകളിൽ കളക്ഷൻ നേടി.പുഷ്പ 300 കോടിക്ക്‌ മുകളിലും കളക്ഷൻ നേടി.
ഈ വർഷം ആദ്യം ഇറങ്ങിയ കെ.ജി.എഫ് ചാപ്റ്റർ ടുവും മികച്ച കളക്ഷനാണ് ബോക്സ്ഓഫീസിൽ നിന്നും നേടിയത്.1200 കോടി ചിത്രം ആഗോളതലത്തിൽ നേടി.ഈ പറഞ്ഞവയെല്ലാം തന്നെ പാൻഇന്ത്യൻ തലത്തിൽ വിജയിച്ച സിനിമകളാണ്.
മലയാള സിനിമയുടെ ലിസ്റ്റ് എടുത്താൽ ഒരു സിനിമ പോലും 100 കോടി കളക്ഷൻ ഈ വർഷം നേടിയിട്ടില്ല. ആകെ ബോക്സ്ഓഫീസിൽ പിടിച്ചുനിന്നത് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം മാത്രം.ചിത്രം ആഗോളതലത്തിൽ 90 കോടിയോളം രൂപയാണ്. ടോവിനോയുടെ തല്ലുമാല,പ്രിത്വിരാജിന്റെ കടുവ,ജനഗണമന,കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട്,ബേസിൽ ജോസെഫിന്റെ ജയ ജയ ജയഹേ തുടങ്ങിയ സിനിമകളാണ് ഈ വർഷം മലയാളത്തിൽ നേട്ടമുണ്ടാക്കിയത്.
പക്ഷേ ഇവയൊന്നും പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച സിനിമകളല്ല. കർണാടക,ആന്ധ്രാ,തമിഴ്നാട്,ഹിന്ദി ബോക്സ്‌ഓഫീസ് മലയാള സിനിമ പിടിക്കേണ്ടതുണ്ട്. മലയാളത്തിലെ യുവനിരയിൽ ദുൽഖർ സൽമാൻ,പ്രിത്വിരാജ് സുകുമാരൻ തുടങ്ങിയ താരങ്ങൾ അതിന് വേണ്ടി ആത്മാർത്ഥമായി ശ്രെമിക്കുന്നുണ്ട്.