പാലക്കാട് : വടക്കന്തറ കോഴിപ്പറമ്പ് കെ.കുട്ടൻ(70 വയസ്സ്) 28/8/2022 കാലത്ത് അന്തരിച്ചു. ഭാര്യ: തങ്കം.മക്കൾ : കണ്ണൻ(BMS),കവിത മരുമക്കൾ : സജീവ്, വിനീഷ,പേരമകൾ: സന. സഹോദരങ്ങൾ: ജാനകി കോട്ടപ്പുറം, ബാബു കരിങ്കലത്താണി. ഫോൺ : 9037320072
Month: August 2022
അയ്യങ്കാളിയുടെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങണം.
പട്ടാമ്പി | അയ്യങ്കാളിയുടെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് പട്ടാമ്പി ലീഡേഴ്സ് ആവശ്യപ്പെട്ടു. പട്ടാമ്പി ലീഡേഴ്സിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗത്തിലാണ് ആവശ്യമുയർന്നത്. പട്ടാമ്പി ഗവ. സംസ്കൃത കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ.സി.കെ.പ്രസന്ന ഉദ്ഘാടനം ചെയ്തു. വേലായുധൻ പട്ടാമ്പി അദ്ധ്യക്ഷത…
കെ.ജി.ഒ.എഫ്. അഖില കേരള ബാറ്റ്മിൻറൻ ചാമ്പ്യൻഷിപ്പ്.
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ അഖില കേരള ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റ് തൃശൂർ കരിയിച്ചിറ സ്പോർട്ട് സ് സെൻ്ററിൽ നടന്നു. കെ.ജി.ഒ.എഫ്.സംസ്ഥാന ജനറൽ സെക്രട്ടറി സ.ഡോ.വി.എം.ഹാരീസ് ടൂർണ്ണമെൻ്റ് ഉത്ഘാടനം ചെയ്തു. പല വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള…
വനം വകുപ്പു മന്ത്രിയുടെ അദാലത്തിനെതിരെ പൊതുപ്രവർത്തകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
പാലക്കാട്: വനം വകുപ്പ് മന്ത്രിആഗസ്റ്റ് 26ന് പാലക്കാട് നടത്തിയ അദാലത്ത് പ്രഹസനവും പൊതുജനങ്ങളെ പറ്റിക്കലുമാണെന്ന് പൊതുപ്രവർത്തകനും കേരള കർഷകസംരക്ഷണ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ റയ്മൻറ് ആൻറണി. ഇതു സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി അയച്ചു.ആഗസ്റ്റ് 26ന് നടക്കുന്ന അദാലത്ത് വിവരം…
ഉമ്മ
എന്റെ കുടപ്പുറത്ത് കിലുങ്ങുന്ന മഴത്തുള്ളികളെ തട്ടിത്തെറിപ്പിക്കാൻ മോഹം കുഞ്ഞരിപ്പല്ലു കാട്ടിച്ചിരിക്കുമൊരുകുസൃതിയായ് മനം മഴയിൽ രമിയ്ക്കവേ കുടപ്പുറത്തെ മഴനനവാറാൻ കാത്തു നില്ക്കവേ ഉമ്മയുടെ കൺകോണിലെ ശാസനയ്ക്കു മുമ്പിൽ ചൂളുന്നു. “മഴ നനഞ്ഞ് പനി പിടിയ്ക്കാനോ…?’ വടിക്കമ്പ് മാറ്റിവെച്ച് തല തുവർത്തിയ്ക്കുന്ന ഉമ്മ ഉമ്മയിന്ന്…
കലാശിബിരവും ചിത്രപ്രദർശനവും നടത്തി
പാലക്കാട്: കേരള ചിത്രകല പരിഷത്ത് പാലക്കാട് ഘടകം മാസംതോറും മുടങ്ങാതെ നടത്തുന്ന കലാശിബിരവും ചിത്രപ്രദർശനവും ഗവൺമെൻറ് വിക്ടോറിയ കോളേജിലെ ഒ .വി. വിജയൻ ഹാളിൽ നടത്തി. പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ അവിനാഷ് ചന്ദ്ര യുടെ 91 ആം ജന്മ വാർഷിക ദിനമായ…
ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
പാലക്കാട് മിഷൻ സ്കൂളിന് മുന്നിൽ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ശനിയാഴ്ച മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ സ്വകാര്യ ബസ് ഇടിച്ചത്.…
ശിൽപശാല നടത്തി
ഭാരതീയ ജനതാ പാർട്ടി ശ്രീകൃഷ്ണപുരം മണ്ഡലം നിശാ ശില്പശാല എളമ്പുലാശ്ശേരി യിൽ വെച്ചു നടന്നു .ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു .മണ്ഡലം അധ്യക്ഷൻ കെ നിഷാദ് അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം കെ .ശിവദാസ്…
സഹകരണ സംരക്ഷണ സംഗമം നടത്തി
പാലക്കാട്: കേന്ദ്ര ഗവൺമെന്റും മാധ്യമങ്ങളും സഹകരണ മേഖലയ്ക്കെതിരെ നടത്തുന്ന കടന്നാക്രമണത്തിനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി. അഞ്ചു വിളക്ക് പരിസരത്ത് ചേർന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഗമം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നൗഷാദ്…
ഹാജിമാരുടെ സംഗമം നടന്നു
പട്ടാമ്പി : സർക്കാർ ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചരുടെ സ്നേഹ സംഗമം മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ നടന്നു. ഫ്ളൈറ്റ് നമ്പർ എസ് വി 5749, ബിൽഡിംഗ് നമ്പർ 171 എന്നിവയിലെ മുന്നൂറിൽപരം ഹാജി…