വനം വകുപ്പു മന്ത്രിയുടെ അദാലത്തിനെതിരെ പൊതുപ്രവർത്തകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

പാലക്കാട്: വനം വകുപ്പ് മന്ത്രിആഗസ്റ്റ് 26ന് പാലക്കാട് നടത്തിയ അദാലത്ത് പ്രഹസനവും പൊതുജനങ്ങളെ പറ്റിക്കലുമാണെന്ന് പൊതുപ്രവർത്തകനും കേരള കർഷകസംരക്ഷണ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ റയ്മൻറ് ആൻറണി. ഇതു സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി അയച്ചു.ആഗസ്റ്റ് 26ന് നടക്കുന്ന അദാലത്ത് വിവരം 25നാണ് പത്രത്തിൽ വാർത്തയായി വന്നത്. ഇത് മൂലം പരാതി തയ്യാറാക്കാൻ ജനങ്ങൾക്ക് സമയം കിട്ടിയില്ലെന്നും കുറച്ചു ദിവസം മുമ്പെങ്കിലും അറിയിപ്പ് നൽകേണ്ടതായിരുന്നെന്നും റെയ്മൻറ് ആൻറണി പറയുന്നു. ഇങ്ങനെ ഒരു മന്ത്രിയും വനംവകുപ്പും അങ്ങേക്കും അങ്ങയുടെ മന്തിസഭക്കും അപമാനമാണെന്ന് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ അദ്ദേഹം സൂചിപ്പിച്ചു.
ജനങ്ങൾക്ക് പരാതി കൊടുക്കുവാൻ സമയമോ ദിവസമോ ഇല്ലാത്ത ഒരു അദാലത്ത്,കാട്ട് നീതിയാണ് മന്ത്രി അദാലത്തിലൂടെ നടത്തി കാണിച്ചത്. വന്യമൃഗങ്ങളുടെ ആക്രമണത്തിലൂടെ പരിക്കുപറ്റിയവർക്കുള്ള ഒരു ധന സഹായം (പോസ്റ്റ്മാന്റെ ) ജോലിയാണ് മന്ത്രി അദാലത്തിലൂടെ നടത്തിയത്, റെയ്മൻറ് ചൂണ്ടിക്കാട്ടി.

1, ജില്ലയിൽ നടന്നിട്ടുള്ള ജോയിന്റ് വെരിഫിക്കേഷന്‍ പരാതികളെക്കുറിച്ചോ , ഫോറസ്റ്റ് ട്രൈബ്യൂണിൽ നിന്നും കർഷകർക്ക് വിട്ടു കിട്ടിയിട്ടുള്ള ഭൂമികൾ എത്രയും വേഗം അളന്ന് തിരിച്ചു കൊടുക്കുന്നതിനെക്കുറിച്ചോ, , റീസർവ്വേയിൽ വന്ന അപാകത മൂലം ( എഫ് എം ബി) യിൽ വന്ന തെറ്റ് പരിഹരിക്കുന്നതിനെ കുറിച്ചോഒന്നും തന്നെ ഈ അദാലത്തിൽ ചർച്ച ചെയ്തിട്ടില്ല.

പാലക്കാട് ജില്ലാ കലക്ടറും, ജില്ലാ ഇൻഫർമേഷൻ ഓഫീസറും അറിയുന്നത് 25 8 2022ന് വന്ന പത്രവാർത്തയിലൂടെയാണെന്ന് റെയ്മൻറ് കുറ്റപ്പെടുത്തി. ഇക്കാര്യ o
അവിടുന്ന് അന്വേഷിച്ചാൽ അങ്ങേയ്ക്ക് അറിയുവാൻ സാധിക്കും. അങ്ങയുടെ മന്ത്രിസഭയിൽ വല്ല വകുപ്പിന്റെ കീഴിലും അദാലത്ത് നടത്തുന്നുണ്ടെങ്കിൽ ഒരു മാസം മുമ്പ് തന്നെ പത്രമാധ്യമങ്ങളുടെ അറിയിക്കുവാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർദ്ദേശിക്കണമെന്ന് റെയ്മൻറ് ആൻറണി മുഖ്യമന്ത്രിക്കയച്ച പരാതിയിൽ ആവശ്യപ്പെട്ടു.