മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി , ബാംഗളൂർ ഭദ്രാസനാധിപനായിരുന്ന കുന്നംകുളം പെങ്ങാമുക്ക് സ്വദേശിയും യാക്കോബായ സുറിയാനി പഴയ പള്ളി ഇടവക അംഗവുമായ അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.
കോയമ്പത്തൂരില സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ശനിയാഴ്ച പുലർച്ചയോടെയാണ് കാലം ചെയ്തത്. 59 വയസ്സാണ് പ്രായം.
കുന്നംകുളം സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യ സിംഹാസന പ്രതിനിധി പരിശുദ്ധ സ്ലീബാ മാർ ഒസ്താത്തിയോസ് ബാവയുടെ നാമധേയം സ്വീകരിച്ച മെത്രാപ്പോലീത്തയായിരുന്നു പത്രോസ് മോർ ഒസ്താത്തിയോസ് .പെങ്ങാമുക്ക് പുലിക്കോട്ടിൽ – പി.സി ചാക്കോ (അപ്പാപ്പു) – ശലോമി ചാക്കോ ദമ്പതിമാരുടെ മക്കളിൽ മൂന്നാമനായി 1963 ലാണ് മെത്രാപ്പോലീത്ത ജനിച്ചത്.
2006 ജൂലായ് മൂന്നിന് വടക്കൻ പറവൂർ യാക്കോബായ സുറിയാനി പള്ളിയിൽ അഞ്ചുപേരെ മെത്രാപ്പോലീത്തയായി സ്ഥാനരോഹണം ചെയ്തിരുന്നതിൽ
പത്രോസ് മോർ ഒസ്താത്തിയോസ് നാമേധയം സ്വീകരിച്ചു.