സായാഹ്നം പത്രംമേര്യേജ് ബ്രോക്കർമാരെ ഇന്ന് ആദരിക്കുന്നു.

പാലക്കാട്: ലോക മേര്യേജ് ബ്രോക്കേഴ്സ്  ദിനത്തോടനുബന്ധിച്ച്   സായാഹ്നം ദിനപത്രത്തിൻ്റെ ആഭിമുഖ്യത്തിൽ മേര്യേജ് ബ്രോക്കർമാരെ ഇന്ന്ആദരിക്കുന്നു. വൈകീട്ട് മൂന്നു മണിക്ക് ഒലവക്കോട് സായാഹ്നം പത്ര ഓഫീസ് ഹാളിൽ വച്ച് നടത്തുന്ന ആദരിക്കൽ ചടങ്ങ് സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.  ചീഫ് റിപ്പോർട്ടറും സിന്ദൂരം മേര്യേജ് ബ്യൂറോ മേനേജിംങ് ഡയറക്ടറും ആയ  ജോസ് ചാലയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ പ്രവർത്തകനും വേൾഡ് മേര്യേജ് ബ്രോക്കേഴ്‌സ് ഡെ പ്രഖ്യാപകനുമായിരുന്ന എൻ.ജി.ജ്വോൺസ്സൺ, സമഗ്ര വെൽനെസ്സ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികുന്നേൽ,അഡ്വ: നൈസ് മാത്യൂ, ശ്രീകുമാർ മേലാർക്കോട് സായാഹ്നം അസോസിയേറ്റ് എഡിറ്റർ സുദേവൻ നെന്മാറ, മീഡിയ കോ ഓർഡിനേറ്റർ അച്ചുതൻ പനച്ചിക്കുത്ത് തുടങ്ങിയവർ പ്രസംഗിക്കും.

കെ എസ് എംബിഎ എ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് നാസർ വളാഞ്ചേരി , വിജയൻ മേലാർക്കോട്, വേലായുധൻ പറളി തുടങ്ങിയവരെയാണ് ആദരിക്കുന്നതെന്ന് സായാഹ്നം ചീഫ് എഡിറ്റർ അസിസ് മാസ്റ്റർ അറിയിച്ചു.