75 -ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 75 ആം സ്വാതന്ത്ര
ദിനത്തോടനുബന്ധിച്ചു , പാലക്കാട്  ജില്ലാ വ്യാപാരഭവനിൽ നിയോജകമണ്ഡലം
പ്രസിഡന്റ് എം.എസ്. സിറാജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ്
സി.വി. ജെയിംസ് ദേശീയ പതാക ഉയർത്തി.പാലക്കാട് മർച്ചന്റ്സ് യൂണിയൻ
പ്രസിഡന്റ് എൻ. ജെ. ജോൻസൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം ജനറൽ
സെക്രട്ടറി എം.ഉദയൻ സ്വാതന്ത്രദിന സന്ദേശം നൽകി. ജില്ലാ മീഡിയ കോർഡിനേറ്റർ എം.അസ്സൻ മുഹമ്മദ് ഹാജി, യൂത്ത് വിങ് ഭാരവാഹികളായ കാജാ സുലൈമാൻ, കൃഷ്ണദാസ്, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.